കണ്ണൂര്‍: മുംബൈ സ്‌ഫോടനകേസിലെ പ്രതിയെ തേടി സി.ബി. ഐ സംഘം കണ്ണൂരിലെത്തി. 1992ലെ മുംബൈ സ്‌ഫോടന കേസിലെ ഇരുപത്തിമൂന്നാം പ്രതിയും ദാവൂദ് ഇബ്രാഹിം സംഘാംഗവുമായ മനോജ്കുമാറെന്ന വിന്‍വര്‍ലാല്‍ ഗുപ്തയെന്ന മുന്നാഭായിയെ(50) തേടിയാണ് സി.ബി. ഐ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള സംഘം കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ടൗണ്‍ എസ്. ഐ സനല്‍കുമാറിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ കൊച്ചിവിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് കടന്നതായി കണ്ടെത്തി.
മുംബൈ സ്‌ഫോടന കേസിലെ 24 പ്രതികളെയും കോടതി ജീവപര്യന്തം തടവിന്ശിക്ഷിച്ചിരുന്നു. എന്നാല്‍ 12വര്‍ഷമാണ് ജീവപര്യന്തമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് എല്ലാവരെയും മോചിപ്പിച്ചു. പിന്നീട് സുപ്രീം കോടതി ജീവപര്യന്തമെന്നത് ജീവിതാവസാനം വരെയെന്ന് വിധിച്ചതിനെ തുടര്‍ന്ന് മറ്റുളളവരെല്ലാം കോടതിയില്‍ കീഴടങ്ങിയെങ്കിലുംമനോജ്കുമാര്‍ മുങ്ങി നടക്കുകയായിരുന്നു.
ഇതിനിടെ 2008ല്‍ കേരളത്തിലെത്തിയ ഇയാള്‍ അത്താഴക്കുന്നിലെ മുസ്ലീം യുവതിയുമായി മുംബൈയിലെത്തുകയും മതംമാറി മുന്നാഭായ് എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. ഈബന്ധത്തില്‍ രണ്ടുകുട്ടികളുണ്ട്. മുന്നാഭായ് അത്താഴക്കുന്നിലെ ഭാര്യവീട്ടിലും പരിസരങ്ങളിലും എത്തിയിട്ടുണ്ടോയെന്നറിയാനാണ് സി.ബി. ഐ സംഘം കണ്ണൂരിലെത്തിയത്.

Keywords: Kerala, Kannur, Police, Bomb blast, case, Bombay, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, CBI.
Post a Comment