കണ്ണൂര്‍: കാഴ്ചക്കാരില്‍ അത്ഭുതവും ആവേശവും വിതറി ആടിയുംപാടിയും കൂവിയും കൈയടിച്ചും തനി ന്യൂജനറേഷന്‍ സിനിമ പോലെ മലയാള സിനിമയിലെ യുവതാരം ആസിഫലിയുടെ നിക്കാഹ്.
നിക്കാഹ് ചടങ്ങുകള്‍ കഴിയുന്നതു വരെ സാധുപയ്യനായി ഉസ്താദിന്റെ ചുണ്ടുകള്‍ക്കൊപ്പിച്ച് ഖുര്‍ആന്‍ വചനമോതിയ ആസിഫലി വധു സമയുടെ പിതാവ് താണ മെഹ്‌സിലെ എ.കെ.പി ആസാദിന് മഹര്‍ നല്‍കി വധുവിനെ സ്വന്തമാക്കി. തുടര്‍ന്ന് കരം പിടിച്ച് താണ പളളി ഉസ്താദ് അഹ്മദ് കബീര്‍ നല്‍കിയ പുസ്തകത്തിലെ വിവാഹ ഉടമ്പടിയില്‍ ഒപ്പിട്ടതോടുകൂടിയാണ് നിക്കാഹ് ചടങ്ങുകള്‍ കഴിഞ്ഞത്.
വിവാഹവേദിയായ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയം ഹാള്‍ തനിസിനിമാസ്‌റ്റൈലില്‍ യുവതാരത്തിന്റെ പെണ്ണുകെട്ടലിനു വേണ്ടി ഒരുങ്ങിയിരുന്നു. ചൈന്നെയില്‍ സിനിമയിലെ സെറ്റുകള്‍ ഒരുക്കുന്ന പ്രൊഫഷണലുകളാണ് വേദിയൊരുക്കിയത്.
വെളളികൊണ്ട് അലങ്കരിച്ച മൂന്ന് കവാടങ്ങള്‍, ഞൊറിഞ്ഞുടുത്ത കര്‍ട്ടനുകള്‍, വിവിധതരത്തിലെ വര്‍ണ്ണ ലൈറ്റുകള്‍, ക്രീംകൊണ്ടുണ്ടാക്കിയ ക്രിസ് മരത്തിന്റെ ആകൃതിയില്‍ ചെറിയ പൂക്കളുളള കേക്ക്, വേദിക്കു മുന്നില്‍ നിരത്തിവച്ച വിവിധ ഇളംമഞ്ഞ പൂക്കള്‍, രാജകീയശൈലിയില്‍ വധുവരന്‍മാര്‍ക്ക് ഇരിക്കാന്‍ വേണ്ടിഒരുക്കിയ ഇരിപ്പിടങ്ങള്‍, ആകെ സിനിമയില്‍ കാണുന്ന അടിപൊളിവിവാഹത്തിന്റെ കെട്ടുംമട്ടുമുണ്ടായിരുന്നു വേദിക്ക്. കര്‍ശനമായ നിയന്ത്രണത്തോടെയായിരുന്നു പാസ് മുഖേനെ ആളുകളെ കയറ്റിവിട്ടിരുന്നത്. ചെന്നൈയിലെ ഒരു സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരും പോലീസും ജാഗ്രതയോടെ നിലയുറപ്പിച്ചു. പത്തുമണിയോടെ ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങി. സമയുടെ പിതാവ് എ.കെ. പി ആസാദും ഉമ്മ മുംതാസും ബന്ധുക്കളും ഒരുക്കങ്ങളുടെ അന്തിമഘട്ടം പരിശോധിക്കാനായി ഓടിപാഞ്ഞു നടന്നു.
ആസിഫലിയും പിതാവ് എം. പി ഷൗക്കത്തലിയും മാതാവ് നെഹ്ജിനും മറ്റുബന്ധുക്കളും വിവാഹതലേന്നെ കണ്ണൂരിലെത്തി ഒരുഹോട്ടലില്‍ ക്യാമ്പ് ചെയ്തിരുന്നു. പതിനൊന്നരയോടെയാണ് ആസിഫലിയെ ഒപ്പനപ്പാട്ടിന്റെയും ദഫ് മുട്ടിന്റെയും അകമ്പടിയോടെ പുഷ്പാമാലയെകൊണ്ട് മുഖം മറച്ച് വിവാഹവേദിയിലേക്ക് ആനയിച്ചത്. കൂട്ടുകാരും ബന്ധുക്കളുമായി ഒരു വന്‍നിരതന്നെ കൂടയുണ്ടായിരുന്നു. ചന്ദനനിറമുളള മലബാറി കൂര്‍ത്തയണിഞ്ഞാണ് യുവനായകന്‍ വിവാഹവേദിയിലേക്കെത്തിയത്. ആസിഫലി വേദിയിലെത്തിയത് സദസിനെ ഇളക്കിമറിച്ചു. ഇതിനോടൊപ്പം സംഗീതവുമായപ്പോള്‍ സദസിലെ ആരാധകര്‍ ചെറിയതോതില്‍ നൃത്തംവച്ചുതുടങ്ങി.
വിവാഹചടങ്ങുകഴിഞ്ഞ് മഹര്‍ കൈമാറിയപ്പോള്‍ മുല്ലമാല കൊണ്ട് മറച്ച വെളളകുടയിലാക്കി സമ ബന്ധുക്കളുടെയും കൂട്ടുകാരികളുടെയുമൊപ്പം ആഡിറ്റോറിയത്തിലെത്തി. ബാല്‍ക്കണിയിലെത്തിയ സമയെ ആസിഫലിയും കൂട്ടുകാരും കൈക്കൊണ്ട് വിഷ് ചെയ്തതപ്പോള്‍ കൂട്ടച്ചിരിയുണര്‍ത്തി.
തുടര്‍ന്ന് കൂട്ടിന് വേദിയിലെത്തിയ സമയും ആസിഫലി മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടസെഷന് പോസ് ചെയ്തു. ഇതിനിടയില്‍ ചലച്ചിത്രതാരം അബുസലീം, മുന്‍മന്ത്രി പി.കെ ശ്രീമതി, നേതാക്കളായ ഇ.പി ജയരാജന്‍, എം. എം മണി, സുരേഷ് കുറുപ്പ്, വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ ആശംസകളര്‍പിക്കാനെത്തി.
ഇവര്‍ക്കൊപ്പം ഫോട്ടോയെടുത്തതിനു ശേഷം ഒപ്പനപാട്ടിനൊപ്പം കൂട്ടുകാര്‍ ചുവടുവച്ചപ്പോള്‍ ആസിഫലിയും സമയും ചുവടുവച്ചതോടെ അവരുടെ സന്തോഷത്തില്‍ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നത് ആഹ്‌ളാദകാഴ്ചയായി.കൈയുര്‍ത്തി ആരാധാകരെ അഭിവാദ്യം ചെയ്തു നൃത്തം ചെയ്ത നവദമ്പതികള്‍ക്കൊപ്പം സദസില്‍ നിന്നും ചിലര്‍ ചേര്‍ന്നപ്പോള്‍ വിവാഹവേദി നൃത്തചുവടുകളാല്‍ മുഖരിതമായി. താണ കക്കാട് റോഡിലാണ് സമയുടെ വീട്. ഖത്തറില്‍ ബിസിനസുകാരനയ എ.കെ.പി ആസാദിന്റെ ഏകമകളാണ് സമ.
Keywords: Kannur, Kerala, Asif Ali, Asif Ali`s Ummachi Kutty, Asif Ali Talks About His Marriage, Asif Ali yet to invite guests for his wedding, Malayalam actor Asif Ali weds Zama MasreenAsif Ali ties the knot, Asif Ali yet to invite guests for his wedding, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment