ചരിത്രനേട്ടവുമായി മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍

Kannur Muncipal Higher Secondary School, SSLC, P.T.A, Exam, Kannur District, Kerala

കണ്ണൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തുടര്‍ചയായി നാലാംതവണയും നൂറുശതമാനം വിജയം നേടികൊണ്ട് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു. ഇവിടെ നിന്നും പരീക്ഷയെഴുതിയ 63 കുട്ടികളും വിജയിച്ചു.

ജൂണ്‍മാസം ആരംഭിച്ച ചിട്ടയായ പഠനത്തിന്റെ ഫലമായാണ് മികച്ചവിജയം കരസ്ഥമാക്കിയത്. വാര്‍ഷികപദ്ധതിയില്‍ ഉള്‍പെടുത്തി കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കി കണ്ണൂര്‍ നഗരസഭയും ശക്തമായ പിന്തുണയുമായി പി.ടി.എ. കമ്മിറ്റിയും കൈകോര്‍ത്തതാണ് മുന്‍സിപ്പല്‍ സ്‌കൂളിന് നൂറുമേനി നേടാന്‍ സഹായകരമായത്.

പ്രധാനഅധ്യാപകന്‍ കെ.എം. വാസുദേവന്‍ നമ്പൂതിരിയും പി.ടി.എ. പ്രസിഡന്റ് പി.കെ. സദാനന്ദനുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Keywords: Kannur Muncipal High School, SSLC, P.T.A, Exam, Kannur District, Kerala, Result, Percentage, Students, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post