കണ്ണൂര്‍: ഏറെക്കാലമായി സമരങ്ങള്‍ വീര്യം കുറഞ്ഞ് ചടങ്ങുകളായി മാറുന്നുവെന്ന് സി.ഐ.ടി.യു.ദേശീയ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സമരങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തുകയും പിന്നീട് സമരം വരുമ്പോള്‍ എല്ലാം ആറിത്തണുത്തുപോവുകയും ചെയ്യുന്നുവെന്നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച സ്വയംവിമര്‍ശനാത്മകമായ റിപ്പോര്‍ട്ടിലുള്ളത്. അടുത്ത കാലത്ത് രണ്ടു ഘട്ടങ്ങളിലായി നടന്ന സമരങ്ങളിലും ഈ പോരായ്മ പ്രകടമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
പഴയപോലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ തൊഴിലാളികളിലേയ്ക്ക് എത്തിക്കുന്നതില്‍ പരാജയം സംഭവിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. സമരസന്ദേശങ്ങള്‍ പോലും ഇത്തരത്തില്‍ താഴേക്കിടയിലേയ്ക്ക് എത്തിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വനിതകളുടെ പ്രാതിനിധ്യം എല്ലാ മേഖലകളിലും വര്‍ധിപ്പിക്കുന്നതിന് പൊതുവെ ശ്രമങ്ങള്‍ നടന്നുവരുന്ന ഇക്കാലത്ത് സി.ഐ.ടി.യുവില്‍ അത്തരം ശ്രമങ്ങള്‍ പരാജയമടയുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
തൊഴില്‍ മേഖലകളിലേയ്ക്ക് സ്ത്രീ പ്രാതിനിധ്യം കൂടുമ്പോഴും അവരെ സംഘടനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ശ്രമം പരാജയപ്പെടുന്നത് പോരായ്മയാണെന്ന് റിപ്പോര്‍ട്ട് ഗൗരവത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഘടനയില്‍ വ്യക്തിമാഹാത്മ്യം എടുത്തുകാണിക്കുന്ന പ്രവണത മുളയിലേ നുള്ളിക്കളയണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് തുടങ്ങിവച്ച പോരാട്ടങ്ങള്‍ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചത്. വെള്ളിയാഴ്ച കാലത്ത് പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ആരംഭിക്കും.
Keywords: Kerala, Kannur, CITU, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment