എസ്എസ്എല്‍സി; 18 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നൂറുമേനി


SSLC result
കണ്ണൂര്‍: എസ്എസ്എല്‍സി പരീകഷയില്‍ റവന്യൂ ജില്ലയില്‍ 96.2 ശതമാനം വിജയം. മൊത്തം പരീക്ഷയെഴുതിയ 36,677 വിദ്യാര്‍ത്ഥികളില്‍ 35,295 പേര്‍ വിജയം കണ്ടു. 1046 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 48 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 14,427 പേര്‍ പരീക്ഷയെഴുതിയതില്‍ 13,800 പേര്‍ വിജയിച്ചു(95.7). എയ്ഡഡ് മേഖലയില്‍ 20,893 പേര്‍ പരീകഷയെഴുതിയതില്‍ 20,147(96.4) ഉം അണ്‍ എയ്ഡഡ് മേഖലയില്‍ 1357 പേരില്‍ 1348 പേരും(99.3) വിജയികളായി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 533 വിദ്യാര്‍ത്ഥികള്‍ക്കും തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 513 പേര്‍ക്കുമാണ് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചത്.

18 സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയപ്പോള്‍ എയ്ഡഡ് മേഖലയില്‍ 13 സ്‌കൂളുകളും അണ്‍എയ്ഡഡ് മേഖലയില്‍ 17 സ്‌കൂളുകളും ആണ് 100 മേനി കൊയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് റവന്യൂ ജില്ലയിലെ മൊത്തം വിജയശതമാനം 0.7 ശതമാനം കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ തവണ 96.9 ശതമാനമായിരുന്നു ജില്ലയിലെ വിജയം. അതേ സമയം എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ട്.

കഴിഞ്ഞ തവണ 815 പേര്‍ മാത്‌റമായിരുന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 100 മേനി നേടിയ് സ്‌കൂളുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ തവണത്തെ 28 സ്‌കൂളുകള്‍ക്കാണ് 100 മേനിയെങ്കില്‍ ഇത്തവണ അത് 48 ആയി ഉയര്‍ന്നു.

Keywords: Kerala, Kannur, SSLC, Examination, school, result, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Government.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post