തൊഴില്‍ മേഖലയിലെ പ്രധാന ഭീഷണി സ്വകാര്യവത്കരണം: മാവ് റിക്കോസ്

CITU flag
കണ്ണൂര്‍: തൊഴില്‍ രംഗത്തെ സ്വകാര്യവത്കരണവും വ്യാപകമായ തൊഴിലില്ലായ്മയുമാണ് ഇന്ന് തൊഴില്‍ മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ് റിക്കോസ് പറഞ്ഞു.

കണ്ണൂരില്‍ സി.ഐ.ടി.യു. ദേശീയ സമ്മേളനത്തിന്റെ സമാപന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലും യൂറോപ്പിലും ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐ. എം.എഫ്.പോലുള്ള സംഘടനകളുടെ ഇടപെടലാണ് കാര്യങ്ങള്‍ ഇത്രയേറെ ഗുരുതരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അവകാശങ്ങള്‍ നേടിയെടുക്കാനാണ് ഇന്ന് തൊഴിലാളികള്‍ ലോകമെങ്ങും സംഘടിക്കുന്നത്. ജീവിതത്തിന്റെ സംരക്ഷണത്തിനുള്ള ചെറുത്തുനില്‍പ്പാണ് പ്രധാനം. അതാണ് ഇന്ന് ലോകമെങ്ങും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ പൊതു പണിമുടക്കു പോലെ യൂറോപ്യന്‍ രാജ്യങ്ങളിലും സംഘടിപ്പിക്കുന്നതിനുള്ള ആലോചനകള്‍ നടക്കുകയാണ്.

സാമ്രാജ്യത്വ ശക്തികള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇപ്പോള്‍ കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കയാണ്. ഇതിനെതിരെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം അനിവാര്യമാണെന്നും മാവ് റിക്കോസ് പറഞ്ഞു.

Keywords: Kerala, Kannur, Maav Riccose, CITU, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post