Home » , , » നാറാത്തെ ആയുധവേട്ട: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു

നാറാത്തെ ആയുധവേട്ട: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു

Written By Unknown on Apr 28, 2013 | 11:54 PM

Police raid, Continues, Popular front offices, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ ആയുധപരിശീലനത്തിനിടെ ഇരുപത്തൊന്നംഗ സംഘം പിടിയിലായ സംഭവത്തെകുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കണ്ണൂരിലെത്തി.

കര്‍ണാടക ആഭ്യന്തര സുരക്ഷാവിഭാഗം ഡിവൈ.എസ്.പി സാബു തോമസ്, ഇന്റലിജന്‍സ് ബ്യൂറോയിലെ രണ്ട് സി.ഐമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ കണ്ണൂരിലെത്തിയത്. നാറാത്ത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധപരിശീലനം നടത്തിയ കെട്ടിടവും പരിസരവും സംഘം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കണ്ണൂരില്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിവൈ.എസ്.പി പി.സുകുമാരനുമായി സംഘം കൂടിക്കാഴ്ച നടത്തി.

കേസിന്റെ വിശദാംശങ്ങള്‍ കര്‍ണാടക പോലീസ് സംഘം ആരാഞ്ഞതായി ഡിവൈ.എസ്.പി പറഞ്ഞു.
ഇതിനിടെ ഇന്നലെയും പ്രത്യേക അന്വേഷണ സംഘം ജില്‌ളയിലെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി. കേസില്‍ പ്രതികളായ എടക്കാട്, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ മൂന്ന് പേരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

സംഭവത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം സമര്‍പ്പിച്ച ഹരജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

Keywords: Police raid, Continues, Popular front offices, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger