കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തത് കൂട്ടപിരിച്ചുവിടലിന് ഇടയാക്കുമെന്ന് ആശങ്ക. നിലയില്‍ ഡോക്ടര്‍മാരടക്കം രണ്ടായിരത്തി അറുനൂറോളം ജീവനക്കാരാണ് പരിയാരത്തുളളത്.
ഇന്നലെയാണ് പരിയാരം ഏറ്റെടുക്കാന്‍ മന്ത്‌റിസഭാ യോഗം തീരുമാനിച്ചത്. കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കറെ കോളജ് ഏറ്റെടുത്താല്‍ സര്‍ക്കാരിന് ഉണ്ടാകുന്ന ബാധ്യത എത്രത്തോളമാണെന്ന് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിയാരത്ത് ഇന്ന് ജോലി ചെയ്യുന്ന ഭൂരിഭാഗമാളുകളും സി. പി. എം ഭരണകാലയളവില്‍ നിയമനം നേടിയവരാണ്.സ്ഥിരം നിയമനക്കാരാണ് ഇതില്‍ കൂടുതലും സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഇവരെ പിരിച്ചുവിട്ടാല്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. മാത്രമല്ല ഹൃദയാലയയില്‍ ഇന്ന് ഒരുലക്ഷത്തോളം രൂപ പ്രതിമാസം ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഇവര്‍ക്ക് പരമാവധി സര്‍ക്കാര്‍ നിശ്ചയിച്ച അമ്പതിനായിരം രൂപ മാത്രമേ കൊടുക്കാന്‍ കഴിയുകയുളളൂ. ഇതു ഹൃദയാലയയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. നൂറുകണക്കിന് കോടിയുടെ ബാധ്യതയാണ് പരിയാരത്തിന് മാത്‌റമുള്ളത്. ഇത് പഠിച്ചാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുക.
1993ലാണ് പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. യു.ഡി.എഫ് അധികാരത്തില്‍ വന്നതുമുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതിയും സര്‍ക്കാരും ഏറ്റുമുട്ടലിന്റെ പാതയിലാണ്. സിഎംപിയും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. പരിയാരം ഏറ്റെടുക്കാത്തതാണ് സിഎംപി കലാപക്കൊടി ഉയര്‍ത്താനുള്ള പ്രധാന കാരണം.
ഇതിനിടെ കഴിഞ്ഞ മാസം ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ മെഡിക്കല്‍ കോളേജിന്റെ പ്‌റവര്‍ത്തനം ആകെ താളംതെറ്റി. ഇതിനെതിരേ പരിയാരം ഭരണസമിതി നിയമനടപടി സ്വീകരിക്കാനിരിക്കെയാണ് ഏറ്റെടുക്കല്‍ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളജ് കോഴിക്കോട് മെഡിക്കല്‍ കോളജുപോലെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നടത്തുകയാണെങ്കില്‍ സ്വാഗതാര്‍ഹമാണെന്ന് ആശുപത്രി ചെയര്‍മാന്‍ എം.വി ജയരാജന്‍ പറഞ്ഞു. ഇതുസംബന്ധിച്ചുളള കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അതിനുശേഷംപ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, Kannur, Periyaram Medical College, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment