കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേരുറപ്പിക്കാനായി ക്യാമ്പസ് ഫ്രണ്ടിന്റെ ബാനറില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന രഹസ്യക്യാമ്പുകള്‍ക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതതീവ്രവാദ പ്രവണത വളര്‍ത്താനായി പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുകയാണെന്നാണ് ലീഗിന്റെ ആരോപണം. ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വേനല്‍ അവധികാലങ്ങളില്‍ കാമ്പസ് ഫ്രണ്ട് പഠനക്യാമ്പുകള്‍ നടത്തുന്നത്. ക്യാമ്പിനോടനുബന്ധിച്ച് വിനോദയാത്രയും സഹവാസക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വിനോദയാത്രയുടെ മറവില്‍ വിദ്യാര്‍ത്ഥികളില്‍ തീവ്രവാദ ആശയങ്ങള്‍ കുത്തിവയ്ക്കാനുളള പരിശീലനമാണ് നടത്തുന്നതെന്ന് എം. എസ്. എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ പെരുവണ ആരോപിച്ചു. ആയുധപരിശീലനം ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
മറ്റ് ആശയങ്ങള്‍വെച്ചുപുലര്‍ത്തുന്നവരെ കായികമായി അമര്‍ച്ച ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ട് ശൈലിയാണ് ഇത്തരം ക്യാമ്പുകളില്‍ പരീക്ഷിക്കുന്നത്. ഇതുരാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കു തന്നെ ഭീഷണിയാണ്. തീവ്രവാദ പരിശീലനം നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എം. എസ്. എഫ് ജില്ലാസെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
മുസ്ലീംലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പസ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥിക്യാമ്പുകള്‍ നടക്കുന്നത്. കലാലയങ്ങളിലെ മുഖ്യഎതിരാളിയായ എം. എസ്. എഫിന്റെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവുമുണ്ട്.
ഉറച്ച ലീഗ് കുടുംബങ്ങളില്‍ നിന്നുമുളള കുട്ടികളെപ്പോലും അവധിക്കാലവിനോദയാത്ര, സഹവാസക്യാമ്പ് എന്നിങ്ങനെ പറഞ്ഞുകൊണ്ട് പോപ്പുലര്‍ഫ്രണ്ട് ക്യാമ്പിലെത്തിക്കുന്നത് ലീഗ് കേന്ദ്രങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്.
കായികപരിശീലനം നല്‍കിയ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സംഘടനയിലേക്ക് അടുപ്പിക്കുകയാണ് പോപ്പുലര്‍ഫ്രണ്ട് ഇതുവരെ സ്വീകരിച്ച തന്ത്രം. ഇതുപലയിടങ്ങളിലും ഫലപ്രദമായിട്ടുണ്ട്. ഇത്തരംകേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് ലീഗിന് നേരിട്ടത്. ചിലയിടങ്ങളില്‍ ലീഗ് തുടച്ചുനീക്കപ്പെട്ടു. ഈ പ്രവണത വര്‍ദ്ധിച്ചാല്‍ തങ്ങളുടെ സംഘടനാസംവിധാനത്തിന് വലിയ പോറലേല്‍ക്കുമെന്ന ആശങ്കയാണ് പോപ്പുലര്‍ഫ്രണ്ട് നടത്തുന്ന രഹസ്യക്യാമ്പുകള്‍ക്കെതിരെ ഗത്യന്തരമില്ലാതെ തിരിയാന്‍ ലീഗിനെ പ്രേരിപ്പിച്ചത്.

ജില്ലയില്‍ പലയിടങ്ങളിലും ലീഗിനെതിരെ ഉപയോഗിക്കാനുളള വടിയായി പോപ്പുലര്‍ഫ്രണ്ടിനെ രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിക്കുന്നുവെന്ന പരാതി ലീഗ് നേതൃത്വത്തിനുണ്ട്. ഒളിഞ്ഞും തെളിഞ്ഞും സി. പി. എം തങ്ങളുടെ സ്വാധീനപ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുകയാണെന്നാണ് ആരോപണം.കെ. എം ഷാജി എം. എല്‍. എ നരേന്ദ്രമോഡിയുടെ ഭരണത്തെ പുകഴ് ത്തി പെരിങ്ങത്തൂരില്‍ പ്രസംഗിച്ചുവെന്ന വ്യാജപ്രചരണത്തിനായി സി. പി. എമ്മും പോപ്പുലര്‍ഫ്രണ്ടും ഉപയോഗിച്ച പോസ്റ്ററിലെ സാമ്യം ഇതിന്റെ ഭാഗമാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.
Keywords: Kerala, Kannur, CPM, IUML, popular front, students, college, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment