നിയന്ത്രണം വിട്ട മിനിലോറി ആശുപത്രി വളപ്പിലേക്ക് പാഞ്ഞുകയറി

Lorry
കൂത്തുപറമ്പ്: നിയന്ത്രണം വിട്ട മിനിലോറി താലൂക്ക് ആശുപത്രി വളപ്പിലേക്ക് പാഞ്ഞുകയറി. തലനാരിഴയ് ക്ക് വന്‍ദുരന്തമൊഴിവായി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. തലശേരി ഭാഗത്തു നിന്നും വരികയായിരുന്ന മിനിലോറിയുടെ പുറകില്‍ ബസിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു.

ആശുപത്രി മതില്‍ തകര്‍ത്തതിനുശേഷമാണ് ലോറി വളപ്പിലേക്ക് പാഞ്ഞുകയറിയത്. ഈ സമയം നടപ്പാതയില്‍ നിരവധിയാളുകളുണ്ടായിരുന്നുവെങ്കിലും ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം വഴിമാറുകയായിരുന്നു. അപകടം വരുത്തിയ വാഹനങ്ങള്‍ കൂത്തുപറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തു.തലശേരി ഇരിട്ടി റൂട്ടിലോടുന്ന ഗീതാഞ്ജലിബസാണ് ലോറിയുടെ പിന്നിലിടിച്ചത്.

Keywords: Kerala, Kannur, Koothuparamba, Hospital, lorry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post