എ വിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഐ വിഭാഗത്തിന്റെ വക്കീല്‍ നോട്ടീസ്


congress
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഐ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എ വിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുറുമാത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എ.കെ. ഭാസ്‌കരന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്‌റട്ടറി പി.കെ സരസ്വതി എന്നിവരാണ് യൂത്ത് കോണ്‍ഗ്‌റസ് നേതാക്കളായ മഴൂരിലെ പി.പി. മുഹമ്മദ്, പന്നിയൂരിലെ കെ. റഷീദ്, പന്നിയൂരിലെ ടി. ജനീഷ്, പൂമംഗലത്തെ കെ. മനീഷ്, കുറുമാത്തൂര്‍ പെരുമ്പയിലെ പി.വി. അമേഷ് എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

കഴിഞ്ഞ 12ന് തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്‌റസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമുാവുകയും പി.വി. അമേഷ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി കുറുമാത്തൂരിലും തളിപ്പറമ്പിലും വ്യാപകമായി പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു.

വിശാല ഐ വിഭാഗം നേതാക്കളായ എ.കെ. ഭാസ്‌കരനും പി.കെ. സരസ്വതിക്കും എതിരായായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍. ഇത് പൊതുപ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്ന് അഡ്വ. വി.എ സതീഷ് മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്. സരസ്വതി 25 ലക്ഷം രൂപയും ഭാസ്‌കരന്‍ 10 ലക്ഷം രൂപയും വെവ്വേറെ നോട്ടീസുകളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു.

Keywords: Kerala, Kannur, Thaliparamba, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post