യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍


arrested
മയ്യില്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കമ്പില്‍ സ്വദേശി ഷിഹാബിനെ(27) തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയും നടുവില്‍ സി. എച്ച്. സി ജീവനക്കാരനുമായ ആരിഫിനെ(25)യാണ് എസ്. ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റു ചെയ്തത്.

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കഴിഞ്ഞ 21ന് കമ്പില്‍ ടൗണില്‍വച്ച് ഷിഹാബിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് കേസ്. ആരിഫിനെ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Kannur, Arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post