സ്വര്‍ണ്ണവിലയിടിച്ചല്‍: ബാങ്കുകള്‍ കടുത്ത നടപടിയിലേക്ക്


Gold price
കണ്ണൂര്‍: ആഗോളവിപണിയിലെ വിലയിടിവ് കാരണം സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞത് ജില്ലയിലെ ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിക്കും. സ്വര്‍ണ്ണവില കൂടിയ സമയത്ത് കോടികളുടെ വായ്പകളാണ് ജില്ലയിലെ ബാങ്കുകള്‍ സ്വര്‍ണ്ണം ഈടായി സ്വീകരിച്ചുകൊണ്ട് ആവശ്യക്കാര്‍ക്ക് നല്‍കിയത്. ഇതില്‍ കാര്‍ഷികവായ്പകളും ഉള്‍പ്പെടും.

സ്വര്‍ണ്ണവില ഇനിയും കുറയുകയാണെങ്കില്‍ തങ്ങള്‍ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ബാങ്കിംഗ് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഗോളവിപണിയില്‍ ഇനിയും വിലകുറയുമെന്നാണ് സൂചന. ആഭ്യന്തരവിപണിയില്‍ ഇതു വീണ്ടും പ്രതിഫലിച്ചാല്‍ സ്വര്‍ണ്ണവില പവന് പതിനഞ്ചായിരത്തിനു താഴെയാകും. ഈ സാഹചര്യത്തില്‍ 24000വരെ പവനുണ്ടായിരുന്ന സമയത്ത് സ്വര്‍ണ്ണം പണയം വച്ച് വായ്പയെടുത്ത ഇടപാടുകാര്‍ക്ക് നിലവിലുളള നിരക്കിന് സമാനമായ പണം വസൂലാക്കുന്നതിനായി ബാങ്കുകള്‍ നോട്ടീസ് അയക്കും. കാലവധിയെത്തിയിട്ടും തിരിച്ചെടുക്കാത്ത ലേലം ചെയ്യുന്ന മുതലുകള്‍ കഴിഞ്ഞുളളപണം വസൂലാക്കാന്‍ ഇടപാടുകാരുടെ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തി ചെയ്യുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച 1000 രൂപയാണ് സ്വര്‍ണ്ണവില ഒറ്റയടിക്ക് പവന് കുറഞ്ഞത്.ഇതോടെ വില 19,800രൂപയായി. ഗ്രാമിന് 125രൂപ കുറഞ്ഞ് 2475രൂപയിലെത്തി. ശനി, തിങ്കള്‍ ദിവസങ്ങളിലായി 900രൂപയാണ് പവന് കുറഞ്ഞത്. പതിനൊന്ന് മാസത്തിനിടെ സ്വര്‍ണ്ണവില ഇത്രയും കുറയുന്നത് ആദ്യമായിട്ടാണ്.

സ്വര്‍ണ്ണവില ഇനിയും താഴോട്ടുപോകുകയാണെങ്കില്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ജില്ലയിലെ സഹകരണബാങ്കുകളെയായിരിക്കും. സഹകരണബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വായ്പയായി നല്‍കുന്നത് സ്വര്‍ണ്ണപണയത്തിന്‍മേലാണ്. ജില്ലയിലെ സ്വകാര്യധനകാര്യസ്ഥാപനങ്ങളും വാരിക്കോരി വായ്പ നല്‍കിവരുന്നത് സ്വര്‍ണ്ണപണയത്തിലാണ്.

കൃഷി, ഗൃഹനിര്‍മ്മാണം, വാഹനവായ്പ, വ്യാപാരം,വിദ്യാഭ്യാസം,വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് കൂടുതല്‍പേരും സ്വര്‍ണ്ണപണയവായ്പയെടുക്കുന്നത്. കാര്‍ഷികവായ്പകള്‍ക്ക് ആറുശതമാനമാണ് പലിശ. സ്വര്‍ണ്ണത്തിന് വിലകുറയുന്നത് ഇവരെ വാങ്ങിയ പണത്തില്‍ നിന്നും ഒരുഭാഗം തിരിച്ചടക്കാന്‍ നിര്‍ബന്ധിതരാക്കും.

Keywords: Kerala, Kannur, Gold, price, bank, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post