കോട്ടൂര്‍ സെന്റ് തോമസ് ദേവാലയവികാരി ഫാ.മാത്യു ചക്കാലയില്‍ നിര്യാതനായി

ശ്രീകണ്ഠാപുരം: ചെറുപുഷ്പം സന്യാസസഭാംഗവും കോട്ടൂര്‍ സെന്റ് തോമസ് ദേവാലയവികാരിയുമായ ഫാ.മാത്യു ചക്കാലയില്‍(59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.

Father Mathew Chakkalaകോട്ടൂരിന് പുറമെ മാനന്തവാടി രൂപതയിലെ പൂളപ്പാടം, പാതിപ്പാടം, മുണ്ടേരി,മൂലങ്കാവ്, കരിമാലി, പാലക്കുഴി, വൈലൂര്‍ എന്നിവടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിലിപ്പെന്‍സില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. രാജസ്ഥാന്‍ മിഷനില്‍ ഒരുവര്‍ഷം സേവനം അനുഷ്ഠിച്ചു.

പൈസക്കരി ചക്കാലയില്‍ പരേതനായ അഗസ്റ്റിന്‍-അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മേരി, ജോസ്, വര്‍ഗീസ്, തോമസ്, പരേതയായ അന്നക്കുട്ടി.

Keywords: Kerala, Kannur, Shrikandapuram, father, Church, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post