കണ്ണൂര്‍: സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായിവിജയനെതിരെയുളള വധോദ്യമ സംഭവത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി. പി. എം പ്രക്ഷോഭത്തിലേക്ക്. ഇതു സംബന്ധിച്ചു നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകാറായിട്ടും പിടിയിലായ നാദാപുരം വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്കു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംസ്ഥാനസെക്രട്ടറിക്കെതിരെ നടന്ന വധശ്രമത്തിനു പിന്നിലുളള ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി. പി. എം സംസ്ഥാനവ്യാപകമായി ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ 20 മുതല്‍ 24വരെ കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
ഏപ്രില്‍ മൂന്നിന് പിണറായിയുടെ വീടിന് സമീപം വച്ച് നാട്ടുകാര്‍ എയര്‍ഗണ്ണും കൊടുവാളുമായി പിടികൂടിയ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ക്രിമിനലാണെന്നാണ് സി. പി. എമ്മിന്റെ ആരോപണം. ഇയാള്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ പിണറായിയെ വധിക്കാന്‍ വേണ്ടി വന്നതാണെന്ന് സമ്മതിച്ചിട്ടുണ്ട്. വടകരയിലെ ഒരുലോഡ്ജില്‍ നാലുദിവസം താമസിച്ചാണ് വധഗൂഡാലോചന നടന്നത്. എന്നാല്‍ ഈ വധഗൂഡാലോചനയിലെ പങ്കാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുളള യാതൊരു നടപടിയും അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് സി. പി. എം ജില്ലാസെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
വധഗൂഡാലോന അന്വേഷിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പൊലിസിനെ വിലക്കുന്നതായാണ് മനസിലാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സമുന്നത നേതാവിനെ വധിക്കാന്‍ നടത്തിയ ശ്രമത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൗനമിതാണ് തെളിയിക്കുന്നതെന്ന് ജില്ലാസെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.

Keywords: Kerala, Kannur, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment