CPM അംഗത്വം പുതുക്കാതെ വിട്ടു നില്‍ക്കുന്നവര്‍ ആര്‍.എം.പിയിലേക്ക്

കണ്ണൂര്‍: സി. പി. എം അംഗത്വം പുതുക്കാതെ വിട്ടു നില്‍ക്കുന്നവര്‍ ആര്‍. എം. പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു. മേയ് നാലിന് ഒഞ്ചിയത്തു നടക്കുന്ന റവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ടി. പി ചന്ദ്രശേഖരന്‍ ഒന്നാം രക്തസാക്ഷിത്വദിനാചരണ പരിപാടിയില്‍ ഇവരുള്‍പ്പെടെ കണ്ണൂരില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്.
CPM flag

ഇതിനു മുന്നോടിയായി പാര്‍ട്ടി അംഗത്വത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന എന്‍.ജി. ഒ യൂണിന്‍ മുന്‍ജില്ലാസെക്രട്ടറിയും ചേലോറ ലോക്കല്‍കമ്മിറ്റിയംഗവുമായ പി. പി മോഹനന്റെ നേതൃത്വത്തില്‍ മേയ് ഒന്നിന് കൂട്ടായ്മ സംഘടിപ്പിക്കും. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് അന്തിമതീരുമാനമായിട്ടില്ലെങ്കിലും ഇടതുപക്ഷ ഏകോപനസമിതി, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നിവയുമായി സഹകരിച്ചുപോകാന്‍ ധാരണയായിട്ടുണ്ട്.

മുന്‍ ഫെറ്റോ ജില്ലാസെക്രട്ടറികൂടിയായ പി. പി മോഹനന്‍ സര്‍വീസ് രംഗത്ത് ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം കാഴ്ചവെച്ച് അംഗീകാരം നേടിയവ്യക്തിയാണ്. ഇന്നലെ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ സി. പി. എമ്മുമായുളള തന്റെ അഭിപ്രായവ്യത്യാസത്തിനിടയാക്കിയ കാരണങ്ങള്‍ അദ്ദേഹം ഓരോന്നായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാര്‍ട്ടിയുമായി അംഗത്വം പുതുക്കാതെ ബന്ധം വിച്ഛേദിച്ച പി. പി മോഹനന്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ ദിശമാറിയുളള പ്രവര്‍ത്തനമാണ് സി. പി. എം നടത്തികൊണ്ടിരിക്കുന്നതെന്ന് വിമര്‍ശനമുന്നയിച്ചു.

ടി.പി വധത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ യോജിക്കാന്‍ കഴിയില്ലെന്നുംചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പി.ബി നടപ്പിലാക്കിയ തെറ്റുതിരുത്തല്‍ രേഖയില്‍ വിശ്വാസമുണ്ടായിരുന്നുവെങ്കിലും ഇംഗ്‌ളീഷില്‍ പ്രസിദ്ധീകരിച്ച രേഖ മലയാളത്തില്‍ തെറ്റായാണ് തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചത്. ഇതു താനുള്‍പ്പെട്ട ഘടകത്തില്‍

ചൂണ്ടിക്കാണിച്ചപ്പോള്‍ പരിഹാസമായിരുന്നു നേതൃത്വത്തിന്റെമറുപടിയെന്ന് പി. പി മോഹനന്‍ ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചു. അഞ്ചരക്കണ്ടി, പിണറായി ഏരിയയുടെകീഴില്‍ ഇക്കുറി നാല്‍പതോളം പേരാണ് അംഗത്വം പുതുക്കാതെ വിട്ടു നിന്നത്.

വണ്ടിക്കാരന്‍ പീടിക എ.കെ.ജി ക്‌ളബിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ സി.കെ. പി പത്മനാഭനെ ക്ഷണിച്ചതിന് ക്‌ളബ് സെക്രട്ടറിയോട് നേതൃത്വം വിശദീകരണം ചോദിച്ചതും

അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്കില്‍ നടന്ന ക്രമക്കേടുകളും അഞ്ചരക്കണ്ടി ഏറിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

മേയ് ഏഴിന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ചന്ദ്രശേഖരന്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വദിനാചരണം നടത്തുന്നുണ്ട്. സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുളള അനുസ്മരണ പരിപാടിയോടുകൂടി കണ്ണൂരില്‍ ആര്‍. എം.പിരൂപീകരണത്തിനായുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നാണ് സൂചന. മേയ് അവസാനവാരത്തില്‍ കാസര്‍കോടു നിന്നുംതിരുവനന്തപുരം വരെ ടി.പിയുടെ ഭാര്യ കെ.കെ രമ, എന്‍. വേണു, ഇടതുപക്ഷ ഏകോപന സമിതി നേതാവ് കെ. എസ് ഹരിഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രചരണജാഥയും നടത്തും.

Keywords: Kerala, Kannur, RMP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post