ഉള്‍ക്കടലില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് തുണയായി

പയ്യാമ്പലം: എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ രണ്ടുദിവസമായി കുടുങ്ങി കിടന്ന ചരക്കുകപ്പലിലെ ജീവനക്കാര്‍ക്ക് കോസ്റ്റ് ഗാര്‍ഡുകള്‍ തുണയായി. വ്യാഴാഴ്ച ഉച്ചയോടെയാണ് മത്സ്യബന്ധനത്തിനായി ഉള്‍ക്കടലിലേക്ക് പോയവര്‍ നിര്‍ത്തിയിട്ട കപ്പല്‍ കണ്ടത്. തുടര്‍ന്ന് തൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പയ്യാമ്പലത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരക്കുകപ്പലുണ്ടായിരുന്നത്.
Ship

ശ്രീലങ്കയില്‍ നിന്നും ഗുജറാത്തിലേക്ക് കല്‍ക്കരിയുമായി വരികയായിരുന്ന കപ്പലാണ് കടലില്‍ കുടുങ്ങിയത്. അമൃതസര്‍, ബീഹാര്‍,കൊല്‍ക്കത്ത, ഡെറാഡൂണ്‍, ഭുവനേശ്വര്‍, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലെ 11തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മുംബൈ സ്വദേശി ശങ്കര്‍കുമാറാണ് ക്യാപ്റ്റന്‍.

കാറ്റില്‍ ഉഗ്രമായിവീശിയടിച്ച തിരയെ മറികടന്ന് മൂന്നരമണിക്കൂറുകള്‍ കൊണ്ടാണ് സര്‍വസന്നാഹങ്ങളുമായി പോയ കോസ്റ്റ്ഗാര്‍ഡ് രക്ഷാബോട്ടില്‍ കപ്പലിനടുത്തെത്തിയത്. ഇവരുടെകൂടെ കസ്റ്റംസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വളപട്ടണം കോസ്റ്റല്‍ ഗാര്‍ഡ് സി. ഐ പി. എ തങ്കപ്പന്‍, എസ്. ഐ ഇ.രാജേന്ദ്രന്‍, കോണ്‍സ്റ്റബിള്‍മാരായ മുഹമ്മദ് സാദിഖ്, ഗിരീഷ് കുമാര്‍, സമീര്‍, കസ്റ്റംസ് ഉദ്യോഗസ്ഥരായ പ്രദീപ്, സജേഷ്,ശശി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Keywords: Kerala, Kannur, Payyambalam, ship, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post