കണ്ണൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ തൊഴില്‍മേഖലകളിലേക്ക് കുടിയേറുന്ന തൊഴിലാളികളെ സംഘടിപ്പിക്കാന്‍ സി.ഐ.ടി.യു തയ്യാറെടുക്കുന്നു. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മലബാറില്‍ ആരംഭിച്ചു.
കണ്ണൂരില്‍ നാലുമുതല്‍ നടക്കുന്ന സി. ഐ.ടി.യു അഖിലേന്ത്യാസമ്മേളനത്തില്‍ ഇതു സംബന്ധിച്ചുളള ചര്‍ച്ച നടത്തും.മലബാറില്‍ ചുരുങ്ങിയത് രണ്ടരലക്ഷം മറുനാടന്‍ തൊഴിലാളികളുണ്ടെന്നും ഇവരെ സംഘടിപ്പിക്കേണ്ടത് രാജ്യവ്യാപകമായി വേരുകളുളള ഒരു ട്രേഡ് യൂണിയന്‍ സംഘടനയായ സി. ഐ. ടി.യുവിന്റെ കടമയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.കണ്ണൂര്‍,കാസര്‍കോട്ജില്ലകളില്‍ നിര്‍മ്മാണമേഖലയില്‍ ഇപ്പോള്‍ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. സ്വദേശികളായവര്‍ ഭൂരിഭാഗവും ഈ മേഖലയില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്.
പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഒഡീഷ്യ, ആന്ധ്ര,തമിഴ്‌നാട്, മഹാരാഷ്ട്ര ,കര്‍ണ്ണാടക,ആസാം എന്നിവടങ്ങളില്‍ നിന്നുമുളള തൊഴിലാളികളാണ് മലബാറില്‍ കൂടുതലായി വന്നിട്ടുളളത്. ആദ്യഘട്ടത്തില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പിന്നീട് മറ്റുതൊഴിലുകളിലേക്കും വിന്യസിക്കപ്പെട്ടു. നേരത്തെ ഏജന്റുമാരാണ് ഇവരെ കേരളത്തിലേക്ക് കൊണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ തൊഴിലാളികള്‍ തന്നെയാണ് പുതുതായി ആളുകളെ കൊണ്ടുവരുന്നത്. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചാണ് സി. ഐ.ടി.യു ആദ്യഘട്ടത്തില്‍ കണക്കെടുക്കുക. നഗരസഭകളിലും കോര്‍പ്പറേഷനുകളിലെയും കണക്ക് ഇതിനു സമാന്തരമായി ശേഖരിക്കും.
സി. ഐ.ടി.യു പരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കാനും കൂടുതല്‍ ശക്തമായ വേരുകളുണ്ടാക്കാനും അന്യസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക സംഘടന തന്നെ രൂപീകരിക്കും. മറ്റുളളവയെപ്പോലെ സി. ഐ.ടി.യുവില്‍ അഫിലിയേഷനുളള സംഘടനയായിരിക്കും ഇതും. മറുനാടന്‍ തൊഴിലാളികളില്‍ നിന്നുതന്നെ ഇതിനായി ഭാരവാഹികളെയും തിരഞ്ഞെടുക്കും.എന്നാല്‍ പ്രവര്‍ത്തനം കോഡ്രീകരിക്കുന്നത് ഓരോ ജില്ലയിലെയും ജില്ലാകമ്മിറ്റികളായിരിക്കും. ഇതിനായി മറ്റുഭാഷകള്‍ സംസാരിക്കനറിയാവുന്ന ജില്ലയിലെ ഒരു നേതാവിന് ചുമതല നല്‍കും. കണ്ണൂരില്‍ നടക്കുന്ന സി. ഐ.ടി.യു അഖിലേന്ത്യാസമ്മേളനത്തിന്റെ ഭാഗമായി മറുനാടന്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ഹിന്ദിയിലും മറ്റുഭാഷകളിലും ബോര്‍ഡ് വച്ചിട്ടുണ്ട്.
Keywords: Kerala, Kannur, CITU, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment