കണ്ണൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വിപ്ലവനിലപാടുകള്‍ മുതല്‍ എസ്.കെയുടെ അപ്രകാശിത കൃതികളുടെ സമാഹരംവരെ. മലയാളത്തിന്റെ ചരിത്രവും വര്‍ത്തമാനവും സമന്വയിപ്പിച്ച പുസ്തകവായനമേള നൂറുകണക്കിന് വായനാപ്രേമികളെ ആകര്‍ഷിക്കുന്നു.
അറുപത് പ്രസാധകര്‍, 101 സ്റ്റാളുകളുമാണ് ലൈബ്രറി കൗണ്‍സില്‍ വികസന സമിതി കലക്ടറേറ്റ് മൈതാനിയില്‍ നടത്തിവരുന്ന പുസ്തകോല്‍സവത്തില്‍ ഒരുക്കിയിട്ടുളളത്. ഡി.സി, ചിന്ത,ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രീന്‍ ബുക്‌സ്, എന്‍.ബി.എസ്, കൈരളി, സമയം, ഭാഷാ ഇന്‍സ്റ്റിയുട്ട് തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട പ്രസാധകരെല്ലാം പുസ്തകോല്‍സവത്തില്‍ സ്റ്റാളുകളൊരുക്കിയിട്ടുണ്ട്.
പുസ്തകോല്‍സവത്തിലൂടെ 1.50 കോടിയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. പുസ്തകോല്‍സവത്തില്‍ പ്രധാനമായും നോവലുകളുടെ വില്‍പനയാണ് നടക്കുന്നത്. ബഷീറിന്റെയും എം ടിയുടെയും നോവലുകള്‍ തേടി ഇപ്പോഴും വായനക്കാരെത്തുന്നുണ്ട്. എം മുകുന്ദന്റെ നോവലുകള്‍ക്കും ആവശ്യക്കാരുണ്ട്. അമ്പത്തിനാലാം പതിപ്പുമിറങ്ങിയ ബെന്യാമിന്റെ ആടുജീവിതവും വായനക്കാര്‍ താല്‍പ്പര്യത്തോടെ വാങ്ങുന്നുവയില്‍പ്പെടും.
തൃശൂര്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രുപേഷിന്റെ 'വസന്തത്തിന്റെ പുമരം' എന്ന നോവല്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. രുപേഷിന്റെ ഇതേ നോവല്‍ ഡി.സി ബുക്‌സ് 'മാവോയിസ്റ്റ്' എന്ന പേരിലും ഇറക്കിയിട്ടുണ്ട്. ഇതിനും നല്ല വില്‍പനയുണ്ട്.
കെ ആര്‍ മീരയുടെ അരാച്ചാര്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍, താലിബാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ഒരു പോലെ ഭീഷണി നേരിടുന്ന അഫ്ഗാന്‍ പാര്‍ലമെന്റ് അംഗമായ പെണ്‍കുട്ടി മലാല എഴുതിയ ' എനിക്ക് പറയാനുള്ളതി'നും നല്ല വില്‍പനയുണ്ട്. മേയ് മൂന്നു വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മേളയില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം.

Keywords: Kerala, Kannur, Book, Sale, Novel, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment