കണ്ണൂര്‍: ബേക്കറികളുടെ മുന്‍ഭാഗത്തോടൊപ്പം അടുക്കളയും സുന്ദരമാക്കുന്ന പദ്ധതിക്ക് ബേയ്‌ക്കേഴ്‌സ് അസോസിയേഷന്‍ തുടക്കമിട്ടു. ഇപ്പോഴുള്ള വൃത്തിയുള്ള അന്തരീക്ഷം ഉപഭോക്താക്കളുമായി പങ്കുവച്ച് കൂടുതല്‍ മികവുണ്ടാക്കാനാണ് ബേക്കേഴ്‌സ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം. ശങ്കരന്‍ പറഞ്ഞു.
ഭക്ഷ്യമേഖല അനുദിനം വിഷമയമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഐസ് നിര്‍മ്മിക്കുന്‌പോള്‍ പോലും വിഷവസ്തുക്കള്‍ ചേര്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഐസ് ഫാക്ടറികളില്‍ പരിശോധന നടത്തിയതില്‍ റിസള്‍ട്ട് വന്നിരിക്കുന്ന എറണാകുളത്തെ അഞ്ചില്‍ നാലിടത്തും ഇതാണ് അവസ്ഥ. പച്ചക്കറികളിലും മറ്റുമുള്ള വിഷാംശങ്ങളേക്കാള്‍ ഏറെ അപകടകരമാണിത്. ഐസ് നേരിട്ട് നമ്മള്‍ ഭക്ഷിക്കുകയാണ്. കുട്ടികളും മറ്റുമാണ് കൂടുതലും കഴിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തോടെ ബേക്കറികളില്‍ ഉപയോഗിക്കുന്ന ഐസ് നിര്‍മ്മിക്കുന്നത് സുരക്ഷിതമാണെന്ന് ഉടമകള്‍ ഉറപ്പുവരുത്താന്‍ ബേയ്‌ക്കേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏഴുവര്‍ഷമായി അസോസിയേഷന്‍ ബേക്കറികളുടെ മുഖഛായ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനത്തിലാണുള്ളത്. ഇതിന്റെ ഫലമായി ഇന്ന് ഈ രംഗത്ത് ഏറെമാറ്റങ്ങളുണ്ടായി. മുന്‍ഭാഗത്ത് കാണുന്ന വൃത്തി സ്ഥാപനത്തിന്റെ പിന്നിലും ഉറപ്പുവരുത്തുകയാണ് അടുത്തലക്ഷ്യം. ഏതൊരു ഉപഭോക്താവിനും ബേക്കറിയുടെ അടുക്കള കാണാന്‍ താല്പര്യമുണ്ടെങ്കില്‍ പരിശോധിക്കാനുള്ള സൗകര്യം ആറുമാസമായി ബേയ്‌ക്കേഴ്‌സ് നല്കുന്നു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധവും കടയടപ്പും നടത്താന്‍ ബേയ്‌ക്കേഴ്‌സില്ല. സ്വയം വൃത്തിയുള്ള സാഹചര്യമൊരുക്കുകയാണ് ഉദ്ദേശിക്കുന്നത്.
ബേയ്ക്കറി വ്യവസായം ഇന്ന് സംസ്ഥാനത്ത് ഏറെ വികസിച്ചിട്ടുണ്ട്. പ്രൊഫഷണലായി നീങ്ങിയാല്‍ മാത്രമേ ഇനി മുന്നോട്ടുപോകാനാകൂ. വിദേശമൂലധനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ബേക്കറി ഉടമകളെയും ജീവനക്കാരെയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബേയ്‌ക്കേഴ്‌സ് നടത്തുന്നത്. ഈ മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കണം. വിദ്യാസന്പന്നരായ യുവാക്കളുണ്ടായാല്‍ മാത്രമേ ഗുണമേന്മയും മാര്‍ക്കറ്റിംഗും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കൂ. ഇതിനായി ഈമാസം കുമരകത്ത് നടന്ന മൂന്ന് ദിവസത്തെ ക്യാന്പില്‍ ജില്ലതോറും പരിശീലനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ഇന്നലെ കണ്ണൂരില്‍ തുടക്കമായി. ബേക്കറി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഒരുമിച്ച് പരിശീലനം നല്കുകയാണ് ലക്ഷ്യമെന്നും പി.എം. ശങ്കരന്‍ അറിയിച്ചു.
റോയല്‍ ഒമാര്‍സില്‍ നടന്ന പരിശീലനം സംസ്ഥാന പ്രസിഡന്റ് പി.എം. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പരിശീലകന്‍ ചെറിയാന്‍ വര്‍ഗ്ഗീസ് ക്‌ളാസെടുത്തു. എം. സുഫാദ് വിശദീകരണം നല്കി. ശൈലേന്ദ്രന്‍, റോയല്‍ നൗഷാദ്, ഷബിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഷൗക്കത്ത് അലി സ്വാഗതവും നിവേദ് നാഥ് നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Bakery, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment