പിണറായി കേസ്: രമയെയും പിതാവിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


K K Rama and father
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയുളള വധോദ്യമകേസുമായി ബന്ധപ്പെട്ട് ടി. പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ, പിതാവ് കെ.കെ മാധവന്‍ എന്നിവരില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്. പി ബി. അശോകിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം ശനിയാഴ്ച രാവിലെ ഒഞ്ചിയത്തുളള കെ.കെ രമയുടെ വീട്ടില്‍ വച്ചാണ് ഇരുവരില്‍ നിന്നും മൊഴിയെടുത്തത്.

പിണറായിവിജയന്റെ വീട്ടുപരിസരത്ത് എയര്‍ഗണ്ണും കൊടുവാളുമായി പിടിയിലായ വളയം സ്വദേശി പിലാവുളളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ തങ്ങള്‍ക്ക് അറിയില്ലെന്ന് ഇരുവരും പൊലിസിന് മൊഴി നല്‍കി. കെ.കെ മാധവനുമായി ടി.പി വധത്തെ കുറിച്ച് സംസാരിച്ചുവെന്ന കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും ചോദ്യം ചെയ്തതത്. ഇതുകൂടാതെ കുഞ്ഞികൃഷ്ണന്‍നമ്പ്യാരില്‍ നിന്നും കണ്ടെടുത്ത തോക്കുമായി ബന്ധപ്പെട്ട് ഒഞ്ചിയം സ്വദേശികളായ രണ്ടുപേരെ കൂടി അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്.

കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍ നിന്നും കണ്ടെടുത്ത തോക്ക് കൂടുതല്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് അന്വേഷണ സംഘം ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചു.

Keywords: Kerala, Kannur, CPM, Pinarai Vijayan, K.K Rama, Father, crime branch,
Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post