കണ്ണൂര്‍:: കണ്ണൂര്‍ ജില്ലയുടെ വിവിധ മേഖലകളില്‍ ഭീകരപ്രവര്‍ത്തനം വര്‍ദ്ധിച്ചുവരുന്നു. മതസൗഹാര്‍ദത്തിന് വെല്ലുവിളിയായും രാജ്യസുരക്ഷക്ക് ഭീഷണിയായും വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനത്തെ കര്‍ശനമായി നേരിടേണ്ടതുണ്ട്.
നാറാത്തും പരിസരപ്രദേശത്തും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ എന്‍ ഐ എ പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ കരുതല്‍ സമൂഹത്തിനാകെ ഉണ്ടാവേണ്ടതാണ്. പൊലീസ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗങ്ങളും കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. പി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എസ് നിഷാദ് റിപോര്‍ട്ട് അവതരിപ്പിച്ചു. എം സി സജീഷ്, കെ എം സ്വപ്ന, കെ ആര്‍ ചന്ദ്രകാന്ത്, കെ വി സാഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: AIYF, Demands compliance, Enquiry about Narath, Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
Post a Comment