സൗദി പ്രശ്‌നത്തിന് പിന്നില്‍ കേന്ദ്രത്തിന്റെ പിടിപ്പുകേട്: വി.എസ്

V.S achuthananthan
കണ്ണൂര്‍: സൗദി അറേബ്യയില്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. പയ്യാന്പലം ഗസ്റ്റ് ഹൗസില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടായില്ല. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയ്ക്ക് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ല. എവിടെ ചെന്നാലും ആ രാജ്യത്തിന് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയെന്നുള്ളതാണ് മലയാളികളുടെ ശീലം.

എന്നാല്‍, മര്യാദകെട്ടതും ഹീനവുമായ നടപടിയാണ് സൗദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രവാസി ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രിയും പ്രവാസികാര്യമന്ത്രിയും സൗദിയില്‍ പോയി ചര്‍ച്ച നടത്തണമെന്നും വി.എസ്. പറഞ്ഞു.

Keywords: Kerala, Kannur, Soudi, V.S Achuthananthan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post