ബഡ്ജറ്റ് കൈത്തറി മേഖലയ്ക്ക് ആശ്വാസം

 Budget  Kaithari, Kannur, Kerala, Government,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കേന്ദ്ര ബഡ്ജറ്റില്‍ കൈത്തറി മേഖലയ്ക്ക് പരിഗണന ലഭിച്ചത് ജില്ലയ്ക്ക് ഗുണകരമാകും. എന്നാല്‍, നേരത്തെയുള്ള പ്രഖ്യാപനങ്ങള്‍ ഇതുവരെയും താഴെത്തട്ടിലെത്തിയിട്ടില്ലെന്നുള്ളതിന്റെ ആശങ്കയില്‍ നിന്ന് കൈത്തറി മേഖലയ്ക്ക് മോചനമുണ്ടായിട്ടില്ല. കൈത്തറി മേഖലയില്‍ ആറു ശതമാനം പലിശയില്‍ പ്രത്യേക വായ്പയും നെയ്ത്ത് മേഖലയ്ക്ക് 150 കോടി രൂപയുമാണ് ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍ നില്‍ക്കുന്ന കൈത്തറി മേഖലയ്ക്കിത് ഏറെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ച കടാശ്വാസപദ്ധതി ഇപ്പോഴും കടലാസില്‍ ഒതുങ്ങിനില്‍ക്കുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കായി 2010ലെ ബഡ്ജറ്റില്‍ കേന്ദ്രം 3884 കോടി രൂപ കടാശ്വാസമായി അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 538.29 കോടി അനുവദിച്ചു. തുക നബാര്‍ഡ് വഴി കൈത്തറി സംഘങ്ങള്‍ക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനം. സംഘങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിലേറെ തുടര്‍ച്ചയായി ബാധ്യതയുണ്ടെങ്കിലെ നിബന്ധന പ്രകാരം കടാശ്വാസം നല്കൂ. ഇതാണ് തുക സംഘങ്ങള്‍ക്ക് ലഭിക്കുന്നതിന് പ്രതിബന്ധമായിരിക്കുന്നത്.

ഓരോ വര്‍ഷവും വായ്പ പുതുക്കി നിലനിര്‍ത്തുകയാണ് സംഘങ്ങള്‍ ചെയ്തുവരുന്നത്. ഫലം കടം വര്‍ദ്ധിക്കുമെങ്കിലും വായ്പ ഒരു വര്‍ഷത്തില്‍ തങ്ങിനില്‍ക്കും. കടാശ്വാസം ലഭിക്കാതായതോടെ തൊഴിലാളികളുടെ മിനിമംകൂലി 150 രൂപയായി നിലനിറുത്താന്‍ സംഘങ്ങള്‍ക്ക് കഴിയാതെ വന്നു. തൊഴിലാളികള്‍ക്ക് ഏറെ ക്ഷാമം നേരിടുന്ന വേളയിലാണ് ഇത്തരം പ്രതിസന്ധിയിലേക്ക് കൈത്തറി മേഖല നീങ്ങുന്നത്.

Keywords: Budget  Kaithari, Kannur, Kerala, Government,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post