മുറവിളി സജീവമാകുമ്പോഴും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല കടലാസിലൊതുങ്ങുന്നു

Kerala, Kannur, Thaliparamba, School, Minister, Abdu Rabb, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: തളിപ്പറമ്പ് കേന്ദ്രമായി ഒരു വിദ്യാഭ്യാസ ജില്ലയെന്ന മുറവിളി തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് ഡി.പി.ഐ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടത്. തുടര്‍ന്ന് സ്ഥലവും ജീവനക്കാരുടെ നിയമനവുമെല്ലാം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈമാറിയെങ്കിലും സര്‍ക്കാര്‍ തീരുമാനമാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കിയിരുന്നു.

ജെയിംസ് മാത്യു എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തളിപ്പറന്പ് നോര്‍ത്ത്, സൗത്ത്, പയ്യന്നൂര്‍, മാടായി, ഇരിക്കൂര്‍ എന്നീ ഉപജില്ലകള്‍ ഉള്‍പ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാ?ര്‍ശ. ഇതോടൊപ്പം മണ്ണാര്‍ക്കാട്, തിരൂരങ്ങാടി തുടങ്ങിയ വിദ്യാഭ്യാസ ജില്ലകളും പരിഗണനയിലുണ്ട്.

തളിപ്പറന്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ സൗത്ത് ഉപജില്ലാ ഓഫീസിനായി അനുവദിച്ച കെട്ടിടം ജില്ലാ വിദ്യാഭ്യാസ ഓഫീസിനായി ഉപയോഗിക്കാനാണ് ശുപാര്‍ശയിലുള്ളത്. സൗത്ത് ഉപജില്ലാ ഓഫീസ് മയ്യിലിലുള്ള വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റിയാട്ടൂര്‍, മയ്യില്‍, കൊളച്ചേരി, പഴയ ആന്തൂര്‍ പഞ്ചായത്ത് എന്നിവ ഉള്‍പ്പെടുന്ന സൗത്ത് ഉപജില്ലയ്ക്ക് തളിപ്പറന്പില്‍ ഓഫീസ് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഓഫീസ് ഇപ്പോഴും വാടകക്കെട്ടിടത്തില്‍ പ്രവ?ര്‍ത്തിക്കുന്നത്. മിനി സിവില്‍ സ്‌റ്റേഷനില്‍ ഇതിനനുവദിച്ച സ്ഥലം ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്.

ഓഫീസിലേക്കുള്ള ഫര്‍ണ്ണിച്ചറുകള്‍ മറ്റ് വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ക്രമീകരിക്കാവുന്നതാണെന്നും നിറുത്തലാക്കിയ ടെസ്റ്റ് ബുക്ക് സ്‌റ്റോറുകളിലെ ജീവനക്കാരെ നിര്‍ദ്ദിഷ്ട ഓഫീസിലേക്ക് പുനര്‍വിന്യസിക്കാമെന്നും നിര്‍ദ്ദേശം വന്നു.

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ജോലി ഭാരമാണ് പുതിയ വിദ്യാഭ്യാസ ജില്ലാ രൂപീകരണമെന്ന ആവശ്യത്തിന് കാരണം. 1246 വിദ്യാലയങ്ങളുള്ള കണ്ണൂ?ര്‍ റവന്യൂ ജില്ലയില്‍ രണ്ട് വിദ്യാഭ്യാസ ജില്ലകളാണുള്ളത്. കണ്ണൂരും തലശ്ശേരിയും. പ്രവര്‍ത്തനമേഖല കൊണ്ടും വിദ്യാലയങ്ങളുടെ എണ്ണംകൊണ്ടും സംസ്ഥാനത്തെ വലിയ വിദ്യാഭ്യാസ ജില്ലകളില്‍ ഒന്നാണ് കണ്ണൂര്‍. അക്കാഡമിക് രംഗത്ത് കഴിഞ്ഞ നാലു വര്‍ഷമായി മുന്‍പന്തിയില്‍ എത്തുവാന്‍ കഴിഞ്ഞ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് ഏറെ പിന്നിലാകാന്‍ കാരണം ഓഫീസിലെ അമിത ജോലിഭാരമാണെന്നാണ് വകുപ്പിലെ ജീവനക്കാര്‍ പറയുന്നത്. എട്ട് ഉപജില്ലകളിലായി 121 ഹൈസ്‌കൂളുകള്‍ ജില്ലയിലുണ്ട്. സംസ്ഥാനത്ത് 33 ഹൈസ്‌കൂളുകള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ ജില്ല വരെയുള്ളപ്പോഴാണിത്.

സ്‌കൂളുകള്‍ക്ക് പുറമെ മൂന്ന് ഗവ. ടി.ടി.ഐയും ഒരു എയ്ഡഡ് ടി.ടി.ഐയും രണ്ട് എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളും അഞ്ച് അണ്‍ എയ്ഡഡ് ടി.ടി.ഐയും മൂന്ന് ഗവ. ടി.എച്ച്.എസുകളും കൂടി 141 സ്ഥാപനങ്ങളുടെ ഫയലുകള്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് കൈകാര്യം ചെയ്യുന്നുണ്ട്. ജില്ലാ ആസ്ഥാനത്തുള്ളതായതിനാല്‍ ജില്ലാ പഞ്ചായത്തിന്റെ ഇംപ്‌ളിമെന്റിംഗ് ഓഫീസറുടെ ചുമതല കൂടി കണ്ണൂര്‍ വിദ്യാഭ്യാസ ഓഫീസര്‍ക്കുണ്ട്.

Keywords: Kerala, Kannur, Thaliparamba, School, Minister, Abdu Rabb, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post