കണ്ണൂര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തദ്ദേശവത്കരണം പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നും കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള കൂട്ടപ്പിരിച്ചുവിടല്‍ ഒഴിവാക്കാനോ അതിന്റെ ശക്തി കുറക്കാനോ നയതന്ത്രതലത്തില്‍ യാതൊരു ഇടപെടലും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടില്ല. ഇതിനെതിരെ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം അറിയിക്കുന്നതിനായി പ്രവാസിസംഘം ഏപ്രില്‍ നാലിന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സായാഹ്ന സത്യാഗ്രഹം സംഘടിപ്പിക്കും.
വൈകിട്ട് നാലിന് നടക്കുന്ന സത്യാഗ്രഹം എളമരം കരീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബാദുഷ കടലുണ്ടി സമരത്തില്‍ പങ്കെടുക്കും. ജില്ലാ സെക്രട്ടറി എം.വി. രവി, പ്രസിഡന്റ് ഇ.എം.പി അബൂബക്കര്‍, സി.കെ.സി, കെ. ബാലകൃഷ്ണന്‍, കെ. പവിത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala, Kannur, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment