ഇരിട്ടി: ബോംബ് നിര്‍മ്മാണവും ആയുധശേഖരണവും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് മട്ടന്നൂര്‍, ഇരിട്ടി, ഉളിക്കല്‍ മേഖലകളില്‍ വ്യാപകറെയ്ഡു നടത്തി. ഇരിട്ടി മാട്ടറയില്‍ നിന്നും ഉഗ്രശേഷിയുളള ഒമ്പതു നാടന്‍ ബോംബുകളും മട്ടന്നൂരില്‍ നിന്നും ഒരു വാളും കണ്ടെടുത്തു.
വെള്ളിയാഴ്ച പുലര്‍ചെ മുതല്‍ മട്ടന്നൂര്‍ ഇരിട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഉളിയില്‍, പടിക്കച്ചാല്‍, കാറാട്, നരയംപാറ, പയ്യപ്പറമ്പ്, ചാവശേരി പറമ്പ്, ഇരിട്ടി, ഉളിക്കല്‍, മാട്ടറ,തില്ലങ്കേരി, പുന്നാട്, വളള്യാട് എന്നിവടങ്ങളിലാണ് വൈകിട്ടുവരെ റെയ്ഡു നടന്നത്. മൂന്നു ദിവസം മുമ്പ് രാത്രി ഉളിയില്‍ പാലത്തിനു സമീപം പടിക്കച്ചാല്‍ റോഡില്‍ ഒരു സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
വളള്യാട് വയലില്‍ നിന്നും അത്യുഗ്രശേഷിയുളള ബോംബും കണ്ടെടുത്തു. ഈ മേഖലയില്‍ വ്യാപകമായ ബോംബ് നിര്‍മ്മാണവും ആയുധശേഖരണവും നടക്കുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് റെയ്ഡു നടത്തിയത്. മാട്ടറ കാലുകുളങ്ങര ജോണ്‍സന്റെ റോഡിനോടു ചേര്‍ന്നുളള പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ഒമ്പതു നാടന്‍ ബോംബുകള്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പശുവിനെ കെട്ടാന്‍ വന്ന സ്ത്രീയാണ് ബോംബ് കണ്ടെത്തിയത്. ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചതിനു ശേഷം ഉളിക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ കൊണ്ടുവന്ന ബോംബുകള്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. മട്ടന്നൂരിലെ നരയം പാറ കാരാട് ഭാഗത്തു നടത്തിയ പരിശോധനയില്‍ ഒരു വീടിന് മുന്നില്‍ ടയറിനുളളില് ഒളിപ്പിച്ച നിലയിലാണ് വാള് കണ്ടെത്തിയത്.
ഇരിട്ടി സി.ഐ വി.വി മനോജ്, എസ്.ഐ പി.ആര്. മനോജ് ,മട്ടന്നൂര്‍ എസ്.ഐ. കെ.വി. പ്രമോദന്‍, കെ. ശശീന്ദ്രന്, ഇരിക്കൂര്‍ അഡീഷണല്‍ എസ്.ഐ. മനോഹരന്, ഉളിക്കല്‍ എസ്.ഐ. പൗലോസ്, കരിക്കോട്ടക്കരി എസ്.ഐ. ആന്റണി, ആറളം എസ്.ഐ. രാജന് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

Keywords: Kannur, Kerala, Bomb, Iritty, Review, Patrol. Police, Mattannur, Bomb squad, Sabre, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment