നിക്കോളസിനെതിരായ കേസിന് തൊഴിലുമായി ബന്ധമില്ല: ലോയേഴ്‌സ് കോണ്‍ഗ്രസ്

 Kerala, Kannur, Shukoor murder case, Bar association, Police, Case, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബാറിലെ അഭിഭാഷകന്‍ അഡ്വ. നിക്കോളാസ് ജോസഫിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതിഷേധിച്ചുകൊണ്ട് ഒരു വിഭാഗം അഭിഭാഷകര്‍ കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ ജനറല്‍ബോഡി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന പാസാക്കിയതായുള്ള അവകാശവാദം തെറ്റാണെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്. നാനൂറോളം അംഗങ്ങളുള്ള ബാര്‍ അസോസിയേഷനില്‍ നാമമാത്ര അഭിഭാഷകര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രമേയം നിയമ വ്യവസ്ഥയിലുള്ള കടന്നുകയറ്റമായാണ് വിലയിരുത്തുന്നത്. തൊഴിലുമായി ബന്ധപ്പെട്ട യാതൊരു അവകാശങ്ങളും ഈ കേസിലൂടെ നിഷേധിക്കപ്പെടുന്നില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധമില്ലാത്ത ഏതെങ്കിലും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ അഭിഭാഷകര്‍ ഉള്‍പ്പെടുകയാണെങ്കില്‍ അത്തരം അഭിഭാഷകനെ സംരക്ഷിക്കേണ്ട ബാധ്യത അഭിഭാഷക സമൂഹത്തിനില്ലെന്നും സൂര്യനെല്ലി കേസില്‍ അഡ്വ. ധര്‍മ്മരാജനെതിരെയുള്ള കേസ് ഇതിന്റെ ഉദാഹരണമാണെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വിലയിരുത്തി.

Keywords: Kerala, Kannur, Shukoor murder case, Bar association, Police, Case, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post