മാങ്ങാട്ടുപറമ്പ്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികകാലമുണ്ടാവില്ലെന്നും അതുകണ്ട് പൊലിസ് കളിക്കേണ്ടെന്നും സി. പി. എം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രാഗേഷ് പറഞ്ഞു. അമിതമായ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ വിനില്‍ ലക്ഷ്മണന്‍ മാങ്ങാട്ടുപറമ്പ് സര്‍വകലാശാല ആസ്ഥനത്ത് തിങ്കളാഴ്ച ആരംഭിച്ച അനിശ്ചിതകാല ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഗേഷ്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിനിധികളായ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മാറിയിരിക്കുകയാണ്. വര്‍ദ്ധിപ്പിച്ച ഫീസ് നിരക്ക് പിന്‍വലിക്കാതെ എസ്. എഫ്. ഐ സമരരംഗത്തു നിന്നും പിന്‍മാറില്ലെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു. ഷാലു മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാപ്രസിഡന്റ് പി. പ്രശോഭ്, കെ.സബീഷ്, പി. അഖില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kannur, Mangattuparambu, Police, K.K Ragesh, Govt, Oommen Chandy, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment