റേഷന്‍ കടയിലെ മണ്ണെണ്ണ വിതരണം അര്‍ദ്ധരാത്രിവരെ

Kannur, Kerala, Ration shop, Kerosene,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: അത്താഴക്കുന്ന് റേഷന്‍ കടയിലെ 1500 ഓളം വരുന്ന കാര്‍ഡുടമകള്‍ക്ക് പതിവായി മണ്ണെണ്ണ നിഷേധിക്കുന്നതിനെതിരെ നാട്ടുകാര്‍ വെള്ളിയാഴ്ച സംഘടിച്ചത് കടക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കക്കാട് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കക്കാട്ടെയും അത്താഴക്കുന്നിലെയും കടകളില്‍ നടക്കുന്ന റേഷന്‍ തട്ടിപ്പിനെക്കുറിച്ച് സപ്‌ളൈ ഓഫീസര്‍ക്ക് നേരത്തെ പരാതി നല്‍കിയതാണെങ്കിലും യാതൊരു നടപടിയുമെടുക്കാത്തതാണ് ജനങ്ങളെ രോഷം കൊള്ളിച്ചത്.

ഫെബ്രുവരി മാസത്തെ സ്‌റ്റോക്ക് എത്തിയില്ലെന്ന് പറഞ്ഞ് മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. മാസത്തിന്റെ അവസാന ദിവസമായ ഇന്നലെ മണ്ണെണ്ണ എത്തിച്ച് ഹാജരായവര്‍ക്ക് മാത്രം വില്‍പ്പന നടത്താനായിരുന്നു ശ്രമം. പല മാസങ്ങളിലും ഈ തട്ടിപ്പീലൂടെ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് മറിച്ചുവില്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. എന്നാല്‍ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ കട രാത്രി 12 മണിവരെയും തുറന്നു പ്രവര്‍ത്തിപ്പിച്ച് പരമാവധി കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം നിര്‍ബന്ധപൂര്‍വ്വം നടത്തിക്കുകയായിരുന്നു.

ഒരു രൂപയുടെയും രണ്ട് രൂപയുടെയും അരിയുടെ കാര്യത്തിലും ഇത്തരം തട്ടിപ്പ് ഇവിടെ പതിവാണ്. കാര്‍ഡുടമകള്‍ക്ക് അവകാശപ്പെട്ട മുഴുവന്‍ അരിയും പലപ്പോഴും ഒന്നിച്ചു നല്‍കാന്‍ റേഷന്‍ കട നടത്തുന്നവര്‍ തയ്യാറാകുന്നില്ല. ഇവിടെ അരിയും കരിഞ്ചന്തയിലേക്ക് ഒഴുകുകയാണെന്നാണ് പരാതി.

Keywords: Kannur, Kerala, Ration shop, Kerosene,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post