Ashraf |
ഇയാള്‍ കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന് ചികിത്സയിലായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
2000ത്തിലാണ് അഷറഫിന്റെ ഭാര്യ സപ്ന ജാസ്മിന്‍ (23) കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ അഷറഫ് 2001ലാണ് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയത്. മൂന്നുവര്‍ഷം മുമ്പുവരെ പരോളിലിറങ്ങാറുണ്ടായിരുന്നു. മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പിന്നീട് ഇയാളെ പത്താംബ്‌ളോക്കിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ദിനചര്യകള്‍ക്കായി തടവുകാരെ പുറത്തിറക്കിയപ്പോഴാണ് തടവറയ്ക്ക് പിന്നിലുള്ള ടോയ്‌ലറ്റിലെ വെന്റിലേറ്ററില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സഹതടവുകാര്‍ ഭക്ഷണം വാങ്ങാനുള്ള തിരക്കിലായിരുന്നു. ശബ്ദം കേട്ട് ഇവിടേക്ക് വന്ന സഹതടവുകാരും വാര്‍ഡര്‍മാരും ഇയാളെ ഇറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താഴെചൊവ്വ ഇലക്ട്രിസിറ്റി മേജര്‍ സെക്ഷന്‍ ഓഫീസിനടുത്ത വീട്ടില്‍വച്ചാണ് സപ്ന ജാസ്മിന്‍ കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം അടുക്കള വാതില്‍ വഴി രക്ഷപ്പെട്ട അഷറഫ് സ്വന്തംവീട്ടിലെത്തി സഹോദരി ജസ്‌നയെ ഫോണ്‍ ചെയ്തു. അഷറഫിന്റെ സഹോദരി അറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ മുറി തുറക്കുകയും സപ്നയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തത്. സമീപത്ത് അഞ്ചു വയസുകാരിയായ മകള്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഭാര്യാ പിതാവ് ഗള്‍ഫില്‍ കൊണ്ടുപോകാതിരുന്ന വിരോധത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kerala, Kannur, Jail, accused, Suicide, Police, Jasmine, wife, killed, house, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment