കണ്ണൂര്‍: നഗരങ്ങള്‍ വിട്ട് ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുളള അന്യസംസ്ഥാനതൊഴിലാളികളുടെ കുടിയേറ്റം അരക്ഷിതാവസ്ഥയുണ്ടാക്കുന്നു. ജില്ലയുടെ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കാണ് വിവിധ തൊഴില്‍മേഖലകളില്‍ ഇവര്‍ തമ്പടിക്കുന്നത്. ചെങ്കല്‍ ഖനനം കൂടുതല്‍ നടക്കുന്ന ഇരിക്കൂര്‍, കല്യാട്, മയ്യില്‍, നായാട്ടുപാറ, പെരുവളത്തു പറമ്പ്, പനയത്താംപറമ്പ്, ചാലോട്, കൂടാളി, മട്ടന്നൂര്‍ ഭാഗങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ട്രെന്‍ഡുകള്‍ കെട്ടിയും പഴയ വീടുകളിലും കടമുറികളിലും കൂട്ടത്തോടെ താമസിക്കുന്നത്. ഇവരില്‍ കുടുംബങ്ങളായി താമസിക്കുന്നവര്‍ നന്നെ ചുരുക്കമാണ്.
ഒഡീഷ, ബംഗാള്‍, യു.പി,ബീഹാര്‍,തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമെത്തിയ 16നും 50 നും ഇടയില്‍ പ്രായമുളളവരാണിവര്‍. ബംഗ്‌ളാദേശില്‍ നിന്നും നുഴഞ്ഞുകയറി ബംഗാളിലെത്തുകയും ഇവിടെ നിന്നും കേരളത്തിലേക്ക് ട്രെയിന്‍കയറുകയും ചെയ്തതവര്‍ ഇക്കൂട്ടത്തിലുള്ളതായി സംശയിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുകയും പൊലീസിനെ വെട്ടിച്ച് മുങ്ങുകയും ചെയ്തവരുമുണ്ട്. ഇത്തരത്തില്‍ മലബാറിലേക്ക് സ്ഥിരം മോഷ്ടക്കാളും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുമായ നിരവധി അന്യസംസ്ഥാന സംഘങ്ങള്‍ കടന്നിട്ടുണ്ടെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണവിഭാഗം പൊലിസ് നല്‍കിയിട്ടുണ്ട്.
അന്യസംസ്ഥാനക്കാരില്‍ പൊലിസ് ഏറ്റവും അപകടകാരികളെന്ന് കരുതുന്നത് ബംഗ്‌ളാദേശില്‍ നിന്നും കുടിയേറിയവരെയാണ്. സര്‍ക്കാര്‍ രേഖകളില്‍ ഒരിടത്തും ഇവരെ തിരിച്ചറിയാനുളളരേഖകളോ മറ്റുസംവിധാനങ്ങളോയില്ല. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് എന്ന ശൈലിയില്‍ നാടോടി ജീവിതം നയിക്കുന്ന ഇവര്‍ ഇപ്പോള്‍കണ്ണൂരിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കഴിയാനാണ് താത്പര്യപ്പെടുന്നത്.
ബംഗാളിയും, ഹിന്ദിയും ഒരേപോലെ കൈക്കാര്യം ചെയ്യുന്ന ഇവരില്‍ പലരും ഇപ്പോള്‍ മലയാളവും സംസാരിക്കാന്‍ കഴിവുനേടിയവരാണ്. നിര്‍മ്മാണമേഖലയിലെ തൊഴില്‍സംഘങ്ങളോടൊപ്പം ചേരുന്ന ഇവരെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊന്നും കഴിയാറില്ല. പകല്‍ തൊഴിലിടങ്ങളില്‍ അധ്വാനവും രാത്രിയില്‍ മോഷണവുമാണ് ഇവരില്‍ ചിലരുടെ ശൈലി. കണ്ണൂര്‍ നഗരത്തിലെ രണ്ടു ജ്വല്ലറികളില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചയ്ക്കു പിന്നില്‍ ഉത്തരേന്ത്യക്കാരാണെന്ന നിഗമനത്തിലാണ് പൊലിസുളളത്.
ഗ്രില്‍സ് വളച്ചുകൊണ്ട് അകത്തുകയറുന്ന മോഷണശൈലി ഇവരുടെതാണെന്നാണ് നിഗമനം. മയ്യില്‍ രണ്ടുവീടുകളില്‍ മുഖം മൂടിയണിച്ച് കത്തിക്കാട്ടി വീട്ടമ്മമാരില്‍ നിന്നും കവര്‍ച്ച നടത്തിയതും അന്യസംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക വിവരം. കത്തികാട്ടി ഭീഷണിപ്പെടുത്തമ്പോള്‍ മോഷ്ടാക്കള്‍സംസാരിച്ചത് മലയാളമല്ലെന്നാണ് ഇരുവീട്ടമ്മമാരും പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.

മലബാറില്‍ രണ്ടുലക്ഷത്തോളം അന്യസംസ്ഥാനതൊഴിലാളികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രാഥമികകണക്ക്. ഇവര്‍ക്കു വേണ്ടിതൊഴില്‍വകുപ്പ് തൊഴില്‍കാര്‍ഡ് പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എണ്‍പതുശതമാനം പേരും ഇതെടുത്തിട്ടില്ല. ഓരോ പ്രാഥമികാരോഗ്യകേന്ദ്രവും സര്‍വെ നടത്തി അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും അവരെ കുറിച്ചുളള പൂര്‍ണ്ണവിവരങ്ങളും ശേഖരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശവും ഇതുവരെ പാലിക്കപ്പെട്ടില്ല.
Keywords: Kerala, Kannur, Bangali, Bangladesh, robbery, inter state worker, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment