തളാപ്പ്: തനിച്ച് താമസിക്കുന്ന വൃദ്ധയെ കത്തികാട്ടിഭീഷണിപ്പെടുത്തി കഴുത്തില്‍ ധരിച്ചിരുന്ന അഞ്ചുപവന്റെ സ്വര്‍ണ്ണമാല കവര്‍ന്നതായി പരാതി. വെള്ളിയാഴ്ച രാത്രി ഏഴുമണിക്ക് കണ്ണൂര്‍ തളാപ്പ് എ.കെ.ജി സഹകരണ ആശുപത്രിക്ക്സമീപമുളളവീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. തളാപ്പിലെ റാംവിഹാറില് അരുണയാ(65)ണ് കവര്ച്ചയ്ക്കിരിയായത്.
രാത്രി ഏഴുമണിയോടെ കോളിംഗ്ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന്പുറത്തിറങ്ങിയ അരുണയെ മുഖംമൂടിയണിഞ്ഞ ഒരാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലുളള സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം മോഷ്ടാവ് ഞൊടിയിടയ്ക്കുളളില്‍ അപ്രത്യക്ഷനായി. അരുണ വിവരമറിയച്ചതനുസരിച്ച് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. കണ്ണൂരിലെ ഒരു സ്കൂള്‍ അധ്യാപികയായി വിരമിച്ച അരുണ അവിവാഹിതയാണ്. ഏറെ വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് റാംവിഹാറെന്ന വീട്ടില്‍ താമസം.

Keywords: Kerala, Kannur, Thalapp, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment