പിതാവിനോട് ബെഡില്‍പോയി കിടക്കാന്‍ പറഞ്ഞ ഡോക്ടര്‍ക്ക് മര്‍ദ്ദനം: സഹോദരങ്ങള്‍ അറസ്റ്റില്‍

Kerala, Thalassery, Kannur, doctor, arrested, police, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
തലശേരി: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന രോഗിയോട് ബെഡില്‍പോയി കിടക്കാന്‍ പറഞ്ഞ ഡോക്ടര്‍ക്ക് മക്കളുടെ വകപൊതിരെ തല്ല്. തലശേരി ടെലി ആശുപത്രി ചെയര്‍മാനും പ്രമുഖ ഫിസിഷ്യനുമെയ ഡോ.ബാബു രാമചന്ദ്രനാ(72)ണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഐ. എം. എയുടെ ഹ്വാനപ്രകാരം തലശേരിയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധദിനമാരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഏഴരയാടെയാണ് ഡോക്ടര്‍ക്ക് നേരെ അക്രമമുണ്ടായത്.

ടെലി ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിഞ്ഞിരുന്ന ടെമ്പിള്‍ഗേറ്റ് വിജേഷ് നിവാസില്‍ ശെല്‍വന്റെ മക്കളായ വിജേഷ്(29) വീനീത്(23) എന്നിവരാണ് അറസ്റ്റിലായത്. ആരോഗ്യസ്ഥാപനങ്ങള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെയുളള മൂന്നുവര്‍ഷം കഠിനതവടും അമ്പതിനായിരം പിഴയുമടക്കേണ്ട ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇതിനിടെ പൊലിസ് പിടികൂടിയ രണ്ടുമക്കളെയും തന്നെ മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ശെല്‍വന്‍ സംഭവദിവസം രാത്രി മരുന്നുകള്‍ കഴിക്കാതിരിക്കുകയും ഡിസ് ചാര്‍ജ് ചെയ്തിട്ടും ആശുപത്രിയില്‍ നിന്നും പോകാന്‍ തയ്യാറാകാത്തതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.കൂടുതല്‍ കുഴപ്പമുണ്ടാക്കാനായി ശെല്‍വന്റെ ബന്ധുക്കളുമെത്തിയതോടെ സ്ഥിതി രൂക്ഷമായി. ഇതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ശെല്‍വനെ ടെലിയില്‍ പ്രവേശിപ്പിച്ചത്. ചികിത്‌സയില്‍ കഴിഞ്ഞിരുന്ന ശെല്‍വന്‍ ആശുപത്രി കിടക്കയില്‍ നിന്നും എഴുന്നേറ്റ് നടക്കുന്നതുകണ്ട് ഡോക്ടര്‍ ക്ഷുഭിതനായി സംസാരിച്ചുവെത്രേ. ഇതില്‍ കലിപൂണ്ട ശെല്‍വന്‍ ഡോക്ടര്‍ അപമാനിച്ചുവെന്ന് മക്കളോട് പരാതി പറയുകയായിരുന്നു. എന്നാല്‍ ശെല്‍വനെ അസഭ്യം പറഞ്ഞത് ചോദിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.

Keywords: Kerala, Thalassery, Kannur, doctor, arrested, police, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post