പട്ടികജാതി ഫണ്ട്ക്രമക്കേട്: അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍

Kerala, Kannur,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

കണ്ണൂര്‍: സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നീക്കി വച്ചിട്ടുളള ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതു സംബന്ധിച്ചുളള പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എസ്. സി, എസ്. ടി കമ്മിഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി. എന്‍ വിജയകുമാര്‍ പറഞ്ഞു.

നോര്‍ത്ത് മലബാര്‍ ചേമ്പര്‍ഹാളില്‍ സംസ്ഥാന പട്ടിക ജാതി , പട്ടിക ഗോത്ര, വര്‍ഗകമ്മിഷന്‍ സംഘടിപ്പിച്ച നിയമബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. എസി, എസ്. ടി ജനപ്രതിനിധികള്‍ പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമ്മിഷനംഗം എഴുകോണ്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെമനോജ്, പി.വി മനോജ് , മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനേഷ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post