തളിപ്പറമ്പ്: ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലസെക്രട്ടറി പി.ജയരാജനു വേണ്ടി ഹാജരായ അഡ്വ. നിക്കോളാസ് ജോസഫ്, തളിപ്പറമ്പിലെ ഫര്‍ണ്ണിച്ചര്‍ വ്യാപാരി സലീം എന്നിവര്‍ക്കെതിരെ ഷുക്കൂര്‍ വധക്കേസിലെ മുഖ്യസാക്ഷി കപ്പാലത്തെ പി. പി അബു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
ഷുക്കൂറിനെ വധിക്കാന്‍ പി.ജയരാജനും ടി.വി രാജേഷ് എം. എല്‍. എയും അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമായി ഗൂഡാലോചന നടത്തുന്നത് കണ്ട സാക്ഷിയായ തന്നെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അഭിഭാഷകനായ നിക്കോളാസും സലീമും ഇരുപതോളം പേപ്പറുകളില്‍ ഒപ്പിടീപ്പിച്ചുവെന്നാണ് അബു നല്‍കിയ പരാതി. തന്റെ മനസറിവില്ലാതെ തയ്യാറാക്കപ്പെട്ട മൊഴികള്‍ സത്യവാങ്ങ്മൂലമായി അഡ്വ.കെ. ബാലകൃഷ്ണന്‍ നായര്‍ വഴി കോടതിയില്‍ എത്തിക്കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍. നായര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്. പി തളിപ്പറമ്പ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 365,167 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മൊഴിമാറ്റ സത്യവാങ്ങ് മൂലം സമര്‍പ്പിക്കപ്പെട്ട അപകീര്‍ത്തി കേസിന്റെ ഫയല്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ ബാലകൃഷ്ണന്‍ നായര്‍ക്കും അബു നോട്ടീസയച്ചിട്ടുണ്ട്.

Keywords: Kerala, Thaliparamba, P. Jayarajan, Shukkoor, Murder case, T.V Rajesh, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment