കണ്ണൂര്‍: രാജസ്ഥാനില്‍ ജര്‍മ്മന്‍ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങി മുങ്ങി കണ്ണൂരില്‍ ആള്‍മാറാട്ടത്തിലൂടെ രാഘവരാജെന്ന പേരില്‍ ജോലി സമ്പാദിച്ചത് ബിട്ടിമെഹന്തിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. തളിപ്പറമ്പ് ഡി.വൈ. എസ്. പി കെ. എസ് സുദര്‍ശനന്റെ നേതൃത്വത്തിലുളള അന്വേഷണസംഘത്തിനാണ് നിര്‍ണ്ണായക രേഖകള്‍ ജയ്പ്പൂര്‍ ജയിലില്‍ നിന്ന് ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ പ്രത്യേക വാഹനത്തില്‍ ജയ്പൂര്‍ ജയിലലെത്തിയ സംഘം ബിട്ടിയുടെ വിരലടയാളം, രേഖകളുടെ ഫോട്ടോകോപ്പി എന്നിവ ശേഖരിച്ചു. ശ്രീകണ്ഠാപുരം സി. ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുളള മറ്റൊരു അന്വേഷണ സംഘം ബിട്ടി പഠിച്ച കട്ടക്കിലെ കിറ്റ് സര്‍വകലാശാല, പ്ളസ്ടൂ, എസ്. എസ്. എല്‍.സി എന്നിവ പഠിച്ച വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. ബിട്ടിയുടെ പിതാവ് ബി.ബി മെഹന്തിക്കുവേണ്ടി ഒഡീഷയില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.

Keywords: Kerala, Kannur, Bitty, School, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment