ഷുക്കൂര്‍വധം: മൊഴിമാറ്റലിന് പ്രേരിപ്പിച്ച രണ്ടു നേതാക്കളെ പുറത്താക്കി

Kerala, Kannur, Shukoor, murder, MUslim League, IUML, Attack, Mmebers, party, Police, dismissed,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി നിയോഗിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു നേതാക്കളെ പുറത്താക്കിയതായി സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലിശിഹാബ് തങ്ങള്‍ രേഖാമൂലം അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു. കെ.വി ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി സലാംഹാജി, സയ്യിദ് നഗര്‍ ശാഖാ ട്രഷറര്‍ കെ. പി അഷ് റഫ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

ദമാം കെ. എം. സി.സി പ്രവര്‍ത്തകരായ പി.വി അമീറലി, മുസ്തഫ കൂറ്റ്യേരി,അഡ്വ. പി. മുഹമ്മദ് ഹനീഫ,അബുദാബി കെ. എം. സി. സി വൈസ് പ്രസിഡന്റ് കെ.വി അഷ് റഫ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് നീക്കം ചെയ്യണമെന്ന ജില്ലാകമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാനകമ്മിറ്റി പരിഗണനയിലാണ്. ഇവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും.ഷുക്കൂര്‍ വധക്കേസില്‍ മുഖ്യസാക്ഷികളായ പി.പി അബു, മുഹമ്മദ് സാബിര്‍ എന്നിവരാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ മൊഴിമാറ്റിയത്.

സി. പി. എം പ്രവര്‍ത്തകനായ മൊറാഴയിലെ നന്ദനനെതിരെ നല്‍കിയ മാനനഷ്ടകേസിലാണ് ഷുക്കൂര്‍ വധം നടന്ന ഫെബ്രുവരി 20ന് തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പോയിട്ടില്ലെന്നും കേസിലെ 32,33 പ്രതികളായ സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം. എല്‍. എയും അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമായി ഗൂഡാലോചന നടത്തുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നും മുഖ്യസാക്ഷികള്‍ സത്യവാങ്ങ്മൂലം നല്‍കിയത്.

 നേരത്തെ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 108 വകുപ്പ് പ്രകാരം പി.ജയരാജനെയും ടി.വിരാജേഷ് എം. എല്‍. എയെയും അന്വേഷണസംഘം അറസ്റ്റുചെയ്തത്. ഇതിനെ തുടര്‍ന്ന് കേസന്വേഷിച്ച വളപട്ടണം സി. ഐ യു. പ്രേമനെ ആഭ്യന്തരവകുപ്പ് മലപ്പുറത്തേക്ക് സ്ഥലം മാറ്റി. 2012 ഫെബ്രുവരി 20നാണ് പട്ടുവത്ത് നടന്ന സി. പി. എം ലീഗ് സംഘര്‍ഷത്തോടനുബന്ധിച്ച് കണ്ണപുരം കീഴറ വളളുവന്‍കടവില്‍ വച്ച് എം. എസ്. എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ പി. അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.

Keywords: Kerala, Kannur, Shukoor, murder, MUslim League, IUML, Attack, Mmebers, party, Police, dismissed,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post