കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ രാഷ്ട്രീയം ആരോപിക്കുന്നത് ശുംഭത്വം: യൂത്ത്‌ലീഗ്

കണ്ണൂര്‍: നിരപരാധിയായ അബ്ദുല്‍ ഷുക്കൂറിനെ വധിച്ച ശേഷം ഉത്തരവാദിത്തം ഭീകര സംഘടനയെ പോലെ ഏറ്റെടുക്കുകയും അണികളുടെ മുന്നില്‍ ആവേശത്തോടെ വിളിച്ചു പറയുകയും ചെയ്തവര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായപ്പോള്‍ രാഷ്ട്രീയം ആരോപിക്കുന്നത് സി.പി.എമ്മിന്റെ ആണത്ത്വമില്ലായ്മയാണ് കാണിക്കുന്നതെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ പുത്തൂരും ജനറല്‍ സെക്രട്ടറി പി.കെ.സുബൈറും പ്രസ്താവിച്ചു.
കേരളത്തില്‍ മാത്രം നൂറുകണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കിയ ഭീകര സംഘടനയാണ് സി.പി.എം. എല്ലാ കൊലപാതകങ്ങളും നേതൃത്വത്തിന്റെ അറിവോടു കൂടിയാണ്. എന്നാല്‍ വ്യാജപ്രതികളെ ഹാജരാക്കി കേസുകളില്‍ നിന്നു നേതാക്കള്‍ രക്ഷപ്പെട്ടു. ഷുക്കൂര്‍ വധക്കേസിലും വാടകപ്രതികളെ നല്‍കി രക്ഷപ്പെടാമെന്നാണ് സി.പി.എം ധരിച്ചത്. എന്നാല്‍ ശരിയായ അന്വേഷണവും പോലീസിന്റെ നിശ്ചയ ദാര്‍ഢ്യവും ജയരാജനെ ജയിലില്‍ എത്തിക്കുകയായിരുന്നു. രാജ്യത്ത് സി.പി.എമ്മിന്റെ ഏറ്റവും സ്വാധീനമുള്ള കണ്ണൂരില്‍ ജില്ലാ സെക്രട്ടറി വധക്കേസില്‍ അറസ്റ്റിലായതോടെ സി.പി.എമ്മിന്റെ ഭീകരമുഖമാണ് വെളിവായത്. പേരമകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിനേതാവിനെ കൊല്ലാന്‍ സമ്മതം നല്‍കിയെന്ന ഏറ്റവും വലിയ പാപമാണ് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ജയരാജന്‍ ചെയ്തത്. രാജ്യത്തെ നിയമവ്യവസ്ഥ എല്ലാ പൗരന്‍മാര്‍ക്കും ഒരു പോലെയാണ്. നിയമം അനുസരിക്കുന്നതിനു പകരം ലീഗിനെതിരെ അക്രമം അഴിച്ചു വിടാനാണ് സി.പി.എം മുന്നോട്ടു വരുന്നതെങ്കില്‍ ജനങ്ങള്‍ സി.പി.എമ്മിനെതിരെ തിരിയുമെന്ന് നേതാക്കള്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post