നിയമവാഴ്ച്ചയെ സി പി എം അട്ടിമറിക്കുന്നു: ഡി സി സി

കണ്ണൂര്‍: നിയമവാഴ്ച്ചയെ സി പി എം അട്ടിമറിക്കുന്നതിന്റെ തെളിവാണ് പി ജയരാജന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള സി പി എം ഭീകരതയെന്ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. നിയമത്തെ മാനിക്കുന്നതിന് പകരം നിയമം കൈയ്യിലെടുത്തുള്ള അഴിഞ്ഞാട്ടമാണ് സി പി എം നടത്തുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെയും ജില്ലയിലെ വിവിധ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെയും പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അക്രമം നടത്തിയത് തികഞ്ഞ കാടത്തമാണ്. പാര്‍ട്ടി കേഡറുകളെയല്ല തെമ്മാടിക്കൂട്ടങ്ങളെയാണ് സി പി എം വളര്‍ത്തുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ജില്ലയില്‍ വ്യാപകമായി നടക്കുന്ന അക്രമങ്ങളോട് ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post