പയ്യന്നൂര്‍ : പയ്യന്നൂരില്‍ സംഘര്‍ഷത്തിന് അയവില്ല. സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ രാഘവന്റെ കരിവെള്ളൂര്‍ ഓണക്കുന്നിലെ വീട്ടുവളപ്പിലുള്ള വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബൈക്ക് തീവെച്ചു നളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് കരുതപ്പെടുന്നു. എസ് ഐയുടെ കാര്‍ഷികത വിളകള്‍ അപ്പാടെ വെട്ടിവശിപ്പിച്ച നിലയിലാണ്. അന്നൂര്‍ മൂരിക്കൊവ്വലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഖാദറിന്റെ ബൈക്കാണ് തീവെച്ചത്. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന മകന്റെ സുഹൃത്തിന്റെ ബൈക്കും മകളുടെ സ്‌കൂട്ടറുമാണ് തീവെച്ച് നശിപ്പിച്ചത്.
പോലീസ് െ്രെഡവറെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഡി വൈ എഫ് ഐ നേതാവിനെതിരായ പോലീസ് നടപടികള്‍ക്കു പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇതിനിടെ വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ കെ എസ് ഇ ബി മാര്‍ച്ചിനിടെ വനിതാ പോലീസിന് കല്ലേറില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി പി എം നേതാവ് മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ റെയ്ഡ് എന്ന പേരില്‍ പോലീസ് സി പി എം നേതാക്കളുടെ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണവുമായി പി ജയരാജന്‍, ടി വി രാജേഷ് എം എല്‍ എ എന്നിവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചു നടത്തുകയും ചെയ്തു. ഇതിനിടെ നടന്ന സംഘര്‍ഷത്തില്‍ ഗ്രേഡ് എസ് ഐ മാധവന് പരിക്കേറ്റിരുന്നു. ഇദ്ദേഹം പയ്യന്നൂര്‍ ഗവ. ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്.
Post a Comment