കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ഒഴിവുവന്ന സീറ്റില്‍ അര്‍ഹരായവരെ മറികടന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജന്റെ ബന്ധുവിനു സീറ്റു നല്കിയതില്‍ പ്രതിഷേധിച്ചു 27നു പരിയാരം മെഡിക്കല്‍ കോളജിലേക്കു മാര്‍ച്ച് നടത്തുമെന്നു കെഎസ്‌യു നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യും.
ഒഴിവുവന്ന സീറ്റ് സംബന്ധിച്ചുള്ള വിവരം വൈബ്‌സൈറ്റില്‍ കൃത്യമായി പ്രസിദ്ധീകരിക്കാതെ ഭരണസമിതി ചെയര്‍മാന്‍ എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതൃത്വം അര്‍ഹരായ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണു ചെയ്തത്. സീറ്റ് അട്ടിമറിയില്‍ ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും പങ്കുകച്ചവടം ഉള്ളതിനാലാണ് ഇവര്‍ ശബ്ദമുയര്‍ത്താത്തതെന്നു സംശയമുണെ്ടന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment