കണ്ണൂര്‍: മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ടായി വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി തത്ക്കാലം തുടരും. റംസാന്‍ നോമ്പിനുശേഷമായിരിക്കും പുതിയ ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ദേശീയ പ്രസിഡന്റ് കൂടിയായ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ താണയിലെ വസതിയില്‍ അദേഹത്തിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച നടന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനം.
പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയമിതനായ വി.കെ. അബ്ദുള്‍ഖാദര്‍ മൗലവിക്കു പകരമായി മുതിര്‍ന്ന ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സൂപ്പിക്ക് ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കിയേക്കുമെന്നു സൂചനയുണ്ടായിരുന്നു.

Post a Comment