ഇരിക്കൂര്‍: ഇരിക്കൂറില്‍ വ്യാപാരിയുടെ വീട്ടില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. 45 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. സംസ്ഥാനപാതയോരത്തെ വളവുപാലത്തിനടുത്ത കെ ടി കാസിമിന്റെ കാജ് വില്ലയില്‍ വെളളിയാഴ്ച രാവിലെ 9.30നും 10.30നും ഇടയിലാണ് സംഭവം. കാസിം ശ്രീകണ്ഠപുരത്തെ തന്റെ കടയായ സെഞ്ച്വറി പ്രൊവിഷന്‍ മാര്‍ക്കറ്റിലേക്കും മകള്‍ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കും പോയതായിരുന്നു. കാസിമിന്റെ ഭാര്യ ഖദീജ മാത്രമെ വീട്ടിലുണ്ടായിരുുള്ളൂ. വീടിന്റെ മുന്‍ഭാഗം പൂട്ടിയിരുതിനാല്‍ കവര്‍ച്ചക്കാര്‍ പിന്‍ഭാഗത്തെ ഗ്രില്‍സ് കടന്നാണ് അടുക്കളയിലെത്തിയത്. തുടര്‍ന്ന് കിടപ്പുമുറിയിലെത്തി അലമാര തുറന്ന് സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കുകയായിരുന്നു. ഖദീജ വീട്ടുജോലിയുമായി ബന്ധപ്പെട്ട് മുറ്റത്തായിരുന്നു. വീട്ടില്‍ കയറിയപ്പോഴാണ് അലമാരയും മേശയും മറ്റും തുറന്നിട്ടനിലയില്‍ കാണപ്പെട്ടത്. തുടര്‍ന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. സംഭവമറിഞ്ഞ് ജില്ലാ പോലിസ് ചീഫ് രാഹുല്‍ ആര്‍ നായര്‍, ഇരിട്ടി ഡിവൈ.എസ്.പി പ്രദീപ് കുമാര്‍, മട്ടന്നൂര്‍ സി.ഐ ടി എന്‍ സജീവ്, ഇരിക്കൂര്‍ എസ്.ഐ കെ പ്രഭാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വി വി ശ്രീധരന്‍ എന്നിവരെത്തി. കണ്ണൂരില്‍നന്നും ട്രീസ എന്ന പോലിസ് നായയും വിരലടയാള വിദഗ്ധരും പരിശോധിച്ചു.
ഇരിക്കൂറില്‍ വീട്ടില്‍ നിന്നും പട്ടാപ്പകല്‍ 45 പവന്‍ കവര്‍ച്ച ചെയ്തു
Unknown
0
Post a Comment