പരിയാരം: ഭര്‍ത്താവിന്റെ വെട്ടേററ ഗര്‍ഭിണി മരിച്ചു. വലിയന്നൂരില്‍ ഹോളി മൗണ്ടിന് സമീപം ബിജിനാലയത്തില്‍ പരേതനായ പി.കെ.കുഞ്ഞിക്കണ്ണന്റെ മകള്‍ പി.കെ.ബിജിന(25) യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്്. നാലുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ് കണയന്നൂരിലെ ലോറി െ്രെഡവര്‍ കണ്ണോത്ത് ഹൗസില്‍ അരുണ്‍(32) ചൊവ്വാഴ്ച രാവിലെ ബിജിനയെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജിനയെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം ആറരയോടെ മരണപ്പെടുകയായിരുന്നു.
അരുണ്‍ പതിവായി ബിജിനയുമായി വഴക്ക് നടക്കാറുള്ളതിനാല്‍ ഗര്‍ഭിണിയായ ശേഷം ബിജിന സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടയില്‍ ചൊവ്വാഴ്ച രാവിലെ അരുണ്‍ മദ്യപിച്ച് ബിജിനയുടെ വീട്ടിലെത്തി. ഭാര്യയെ കണയന്നൂരിലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവര്‍ കൂടെപ്പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അരയില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് വിവാഹിതരായത്.
പി.കെ.ലക്ഷ്മിയാണ് ബിജിനയുടെ അമ്മ. സഹോദരങ്ങള്‍: ജയരാജന്, ബിജു

Post a Comment