തളിപ്പറമ്പ് : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പെരുമ്പടമ്പിലെ വലിയപറമ്പില്‍ അബ്രഹാം-ചിന്നമ്മ ദമ്പതികളുടെ മകള്‍ റിന്‍സി (31)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കിയ റിന്‍സിക്ക് ആശുപത്രി അധികൃതരുടെ ചികിത്സയിലെ അനാസ്ഥ കാരണം രക്തസ്രാവം രൂക്ഷമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പ്രത്യേക ആംബുലന്‍സ് വന്നുവെങ്കിലും ആംബുലന്‍സില്‍ കയറ്റാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഗുരുതരമായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നുവത്രെ. റിന്‍സി പ്രസവിച്ച ആണ്‍കുട്ടിക്ക് കുഴപ്പമൊന്നുമില്ല. രണ്ട് വയസുള്ള അലന് എന്നൊരു കുട്ടികൂടിയുണ്ട്. ടി ജി വിജേഷ്, റിനോജ്, എന്നിവര്‍ സഹോദരങ്ങളാണ്.
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
Unknown
0
Post a Comment