എസ്.എസ്.എല്‍.സി.ബുക്ക് നിര്‍മിച്ച് വില്പന നടത്തിയ മൂന്നുപ്രതികളെ ശിക്ഷിച്ചു

തലശ്ശേരി: കൃത്രിമമായി ഡ്രൈവിങ് ലൈസന്‍സും എസ്.എസ്.എല്‍.സി. ബുക്കുകളും നിര്‍മിച്ച് വില്പനനടത്തിയെന്ന കേസില്‍ മൂന്നുപ്രതികളെ മൂന്നുവര്‍ഷംവീതം കഠിനതടവിനും 4000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കൊളവല്ലൂര്‍ ജാതിക്കൂട്ടം താനിയുള്ള പറമ്പത്ത് പവിത്രന്‍ (46), തൃപ്രങ്ങോട്ടൂര്‍ തൂവക്കുന്ന് കുഞ്ഞിപറമ്പത്ത് പ്രശാന്ത് (36), കോഴിക്കോട് മാവൂര്‍ ഇടക്കനീമ്മല്‍ മാമുക്കോയ (63) എന്നിവരെയാണ് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സി.എസ്.സുധ ശിക്ഷിച്ചത്.
പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എം.പി.ജയന്‍ ഹാജരായി. 2004 ലാണ് കേസിന്നാസ്പദമായ സംഭവം. എസ്.എസ്.എല്‍.സി. ബുക്കും ഡ്രൈവിങ് ലൈസന്‍സും വ്യാജമായി നിര്‍മിച്ച് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വില്പനനടത്തിയെന്നാണ് കേസ്.
കൊളവല്ലൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ പാനൂര്‍ സി.ഐ. എ.പി.ഷൗക്കത്തലിയാണ് അന്വേഷണം നടത്തിയത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post