സംസ്ഥാന ഐടിഐ കായികമേള 19 ന് തുടങ്ങും

കണ്ണൂര്‍: സംസ്ഥാന ഐടിഐ കായികമേള കണ്ണൂര്‍ ഐടിഐയുടെ ആതിഥേയത്വത്തില്‍ 19, 20, 21, 22 തീയതികളില്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ നിന്നായി 1500 ഓളം കായികതാരങ്ങള്‍ മേളയില്‍ പങ്കെടുക്കും. 19, 20 തീയതികളില്‍ ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍ എന്നീ ഗെയിംസ് ഇനങ്ങളും 21, 22 തീയതികളില്‍ അത്‌ലറ്റിക് മത്സരങ്ങളും നടക്കും. 21 നു രാവിലെ 9.30 നു മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post