രാജഗിരിയില്‍ സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ സ്വകാര്യ സ്‌കൂളിന്റെ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 14 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ ജോസ്ഗിരിയില്‍നിന്ന് പുളിങ്ങോത്തേക്ക് പോവുകയായിരുന്ന ജോസ്ഗിരി ട്രൂലൈറ്റ് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്.
എട്ടു വിദ്യാര്‍ഥികള്‍ക്കും അഞ്ച് അധ്യാപികമാര്‍ക്കും െ്രെഡവര്‍ക്കുമാണ് പരിക്കേറ്റത്.
വാനില്‍ 12 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജഗിരിയിലെ വട്ടവളപ്പില്‍ അനിറ്റ (മൂന്നര), ഇടവരമ്പിലെ കാനാവീട്ടില്‍ ശ്രീജ (30), പാലാവയലിലെ പരിയാത്ത് പ്രീത (23), മീന്‍തുള്ളിയിലെ കുറുമുട്ടത്ത് സിന്ധു (34), സിന്ധുവിന്റെ മകന്‍ അശ്വിന്‍ (6), ഇടവരമ്പിലെ കാനാവീട്ടില്‍ വിജില (20) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടവരമ്പിലെ ചെഞ്ചേരിയില്‍ വൈഷ്ണവ് (7), ഇടവരമ്പിലെ റിച്ച ജോസ് (11), ആലയ്ക്കല്‍ അമല്‍ ജെയിംസ് (7), മീന്‍തുള്ളിയിലെ മലേപറമ്പില്‍ അബി ബൈജു (4), അബിന്‍ ബൈജു (7), ഇടവരമ്പിലെ കല്ലൂര്‍ ഡോണ (11), കമ്പല്ലൂരിലെ മറ്റത്തില്‍ ടിന്റു (22), സ്‌കൂള്‍ വാന്‍ ഓടിച്ചിരുന്ന ജോസ്ഗിരിയിലെ കണ്ണമ്പുഴ സന്തോഷ് (30) എന്നിവരെ ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post