കണ്ണൂര്‍: പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കണ്ണൂര്‍ കലക്‌ട്രേറ്റില്‍ വിമാനത്താവള റോഡുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൊടിയേരി. പിണറായി വിജയനേയും ഇ പി ജയരാജനേയും കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയത് സുധാകരനാണെന്ന വെളിപ്പെടുത്തല്‍ ഗൗരവത്തിലുള്ളതാണ്. ഗൂഡാലോചനയിലും പ്രതികള്‍ക്ക് പണം നല്‍്കിയതും സുധാകരനാണെന്ന് അന്നേ വെളിപ്പെട്ടതാണ്. ഇതിന്റെയടിസ്ഥാനത്തില്‍ ചെന്നൈപോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. അന്നത്തെ കേരള മുഖ്യമന്ത്രി എകെ ആന്റണി ഇടപെട്ട് കേസ് തേച്ച് മായ്ച്ച് കളയുകയായരുന്നു. ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പ്രശാന്ത്ബാബു കോണ്‍ഗ്രസ് നേതാവും സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രശാന്ത്ബാബുവിന് സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം.
ചന്ദ്രശേഖരന്റെ കൊലപാതകുവുമായി ബന്ധപ്പട്ട് ഓരോ ആളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഇവിടെയും അത് നടപ്പാക്കണം. കേരളത്തില്‍ അഭ്യന്തരവകുപ്പ് രണ്ട് നീതിയാണ് നടപ്പാക്കുന്നത്. കണ്ണൂരില്‍ സേവറി ഹോട്ടലിന് നേരെ ബോബെറിഞ്ഞ് നാണുവിനെ കൊലപ്പെടുത്തിയത്, കണ്ണൂര്‍ സഹകരണ പ്രസില്‍ ബോബെറിഞ്ഞ് പ്രശാന്തിനെ മാരമായി പരിക്കേല്‍പ്പിച്ചത് തുടങ്ങിയവയെല്ലാം സുധാകരന്റെ ഗൂഡാലോചനയില്‍ നടന്നതാണ്. കൂത്തുപറമ്പില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെ വെടിവെച്ച് കൊല്ലാന്‍ അന്നത്തെ ഡിവൈഎസ്പി ഹക്കീംബത്തേരിയുമായി ചേര്‍ന്ന് സുധാകരനാണ് ഗൂഡാലോചന നടത്തിയതെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം. കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Post a Comment